You are Here : Home / USA News

മിഡ്-വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമ്മാ യുവജന സഖ്യം പ്രവര്‍ത്തന ഉത്ഘാടനം മെയ് 31ന്

Text Size  

Story Dated: Thursday, May 29, 2014 06:22 hrs EDT

 

 

ചിക്കാഗോ : മലങ്കര മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്-വെസ്റ്റ് റീജിയന്റ് 2014 -2017 വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ ഉത്ഘാടനം മെയ് 31 ശനിയാഴ്ച സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ചിക്കാഗോ, ലംബാര്‍ഡില്‍ നടക്കും.

ഉച്ച കഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍. മിഡ്-വെസ്റ്റ് റീജിയണ്‍ യുവജനസഖ്യം പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ് അധ്യക്ഷത വഹിക്കും. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യം വൈ.പ്രസിഡന്റ് റവ.ഷാജി തോമസ് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഈ സമ്മേളനത്തില്‍ റവ.ഡോ.വൈ.റ്റി.വിനയരാജ് മുഖ്യസന്ദേശം നല്‍കും. മിഡ്-വെസ്റ്റ് റീജിയനില്‍ ഉള്‍പ്പെട്ട എല്ലാ സഖ്യ സ്‌നേഹിതരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി മിഡ്-വെസ്റ്റ് റീജിയന്‍ യുവജന സഖ്യം സെക്രട്ടറി ബെന്നി പരിമണം അറിയിച്ചു.

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More