You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കാമ്പയിന്‍ കിക്കോഫ് തുടരുന്നു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, May 29, 2014 06:20 hrs EDT

 

ന്യൂയോര്‍ക്ക് : ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കാമ്പയിന്റെ ഭാഗമായുള്ള കിക്കോഫ് സ്വാര്‍ക്കില്‍(SOARKIL) സെന്റ് പീറ്റേഴ്‌സ് ഇടവകയില്‍ വെച്ച് നടന്നു. വികാരി ഫാ. തോമസ് മാത്യൂവിന് സുവനീര്‍ രജിസ്‌ട്രേഷന്‍ ഫോം നല്‍കിക്കൊണ്ട് ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് ആണ് ഇടവകതല കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. സുവനീര്‍ കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ് തര്യന്‍, കെ.ജി.ഉമ്മന്‍, എബി കുറിയാക്കോസ് എന്നിവരും സന്നിഹിതരായിരുന്നു.

അടുത്ത മീറ്റിംഗ് ഫിലഡല്‍ഫിയ അണ്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ജൂണ്‍ 1 ഞായറാഴ്ച നടക്കും. വികാരി.ഫാ.എം.കെ.കുറിയാക്കോസ് അദ്ധ്യക്ഷനായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More