You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ തമ്പി ആന്റണിയും

Text Size  

Story Dated: Thursday, May 29, 2014 03:55 hrs EDT


    
ഫിലാഡല്‍ഫിയ: ഫോമയുടെ നാടകോത്സവത്തിലും ഫിലിം ഫെസ്റ്റിവലിലും വോളിബോള്‍ ടൂര്‍ണമെന്റിലും പങ്കെടുക്കുന്നതിനായി പ്രവാസി മലയാളികളുടെ അഭിമാനമായ സിനിമാ നിര്‍മ്മാതാവും അഭിനേതാവുമായ തമ്പി ആന്റണി ഫോമാ കണ്‍വന്‍ഷനില്‍ എത്തുന്നു.

തമ്പി ആന്റണിയെ കൂടാതെ സിനിമാ രംഗത്തുനിന്നും ഫിലിം ചേംബറിന്റെ ചെയര്‍മാന്‍ സാബു സ്‌കറിയ, പ്രശസ്‌ത സിനിമാതാരങ്ങളായ മംമ്‌താ മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍, ഡയറക്‌ടര്‍ റോഷന്‍ ആന്‍ഡ്രൂസ്‌ എന്നിവരുടെ സാന്നിധ്യവും നാടകോത്സവത്തിനും ഫിലിം ഫെസ്റ്റിവലിനും നിറം പകരും.

സാഹിത്യത്തേയും കവിതയേയും സിനിമയേയും വോളിബോളിനേയും സ്‌നേഹിക്കുന്ന തമ്പി ആന്റണി വളരെ കാലംകൂടിയാണ്‌ ഒരു ജനകീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്‌. തമ്പിയെ പോലെ തന്നെ സിനിമയെ സ്‌നേഹിക്കുന്ന കേരളത്തില്‍ ഫോമയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്ന തോമസ്‌ ചാണ്ടി എംഎല്‍.എ, സണ്ണി ജോസഫ്‌ എം.എല്‍.എ, ഡോ. ബാബു പോള്‍ ഐ.എ.എസ്‌, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, പോലീസ്‌ കമ്മീഷണര്‍ പി. വിജയന്‍ തുടങ്ങി ഒട്ടേറെ പേര്‍ ഫോമ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

ജൂണ്‍ 26 മുതല്‍ 29 വരെ കിംഗ്‌ ഓഫ്‌ പാഴ്‌സിയയിലെ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ വണ്‍ഡേ രജിസ്‌ട്രേഷനും ഇപ്പോള്‍ ലഭ്യമാണ്‌. (www.fomaa.com)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More