You are Here : Home / USA News

പാത്രിയര്‍ക്കാ വാഴ്‌ച 29-ന്‌, മലങ്കര ടിവിയില്‍ തത്സമയ സംപ്രേഷണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 29, 2014 03:44 hrs EDT

  
    
    

ന്യൂയോര്‍ക്ക്‌: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ്‌ ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ എഫ്രയിം കരീം കൂറിലോസ്‌ മെത്രാപ്പോലീത്ത മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയായി മെയ്‌ 29-ന്‌ വാഴിക്കപ്പെടും. ഡമാസ്‌കസിലെ പാത്രിയര്‍ക്കാ ആസ്ഥാനമായ മാറത്ത്‌ സെയ്‌ദിനിയായിലെ സെന്റ്‌ പീറ്റേഴ്‌സ്‌- സെന്റ്‌ പോള്‍സ്‌ കത്തീഡ്രലില്‍ നടക്കുന്ന അതിവിശുദ്ധ ശുശ്രൂഷകള്‍ക്ക്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര സഭയിലെ അഭിവന്ദ്യ തിരുമേനിമാര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഭദ്രാസനാധിപന്മാര്‍, വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, അത്മായ സമൂഹം എന്നിവരും ചടങ്ങില്‍ സാക്ഷ്യംവഹിക്കും.

അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യ-മാധ്യമ ശ്രൃംഖലയായ മലങ്കര ടിവി വിശുദ്ധ ശുശ്രൂഷകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്‌. മലങ്കര ടിവിയുടെ മുഖ്യ അമരക്കാരനായ സുനില്‍ മഞ്ഞിനിക്കര (ന്യൂയോര്‍ക്ക്‌) ചടങ്ങുകള്‍ക്ക്‌ സാക്ഷ്യംവഹിക്കുന്നതും വാര്‍ത്താ മാധ്യമ ക്രമീകരണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നതിനുമായി ഇക്കഴിഞ്ഞദിവസം സിറിയയിലേക്ക്‌ യാത്ര തിരിച്ചു. റോമില്‍ നിന്നും ബെയ്‌റൂട്ടിലെത്തിയ അദ്ദേഹം ഇന്നു രാത്രിയില്‍ സിറിയയിലെ ഔദ്യോഗിക ടിവി ശ്രൃംഖലയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചാണ്‌ തത്സമയസംപ്രേഷണം സാധ്യമാക്കുന്നത്‌. ന്യൂയോര്‍ക്കിലെ മലങ്കര ടിവി കേന്ദ്രത്തിന്റെ ചുമതല ഏലിയാസ്‌ വര്‍ക്കി (യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌) നിര്‍വഹിക്കുന്നതാണ്‌. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗങ്ങളും മലങ്കര ടിവി കൗണ്‍സില്‍ പ്രതിനിധികളുമായ റവ.ഫാ വര്‍ഗീസ്‌ ജേക്കബ്‌ ചാലിശേരി, മുഖ്യ സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയായ ജോയി ഇട്ടന്‍ തുടങ്ങിയവരും വിശുദ്ധ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതാണ്‌.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത, ആര്‍ച്ച്‌ ഡയോസിസ്‌ സെക്രട്ടറി വെരി. റവ. മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, സാബു ചേരാറ്റില്‍ കോര്‍എപ്പിസ്‌കോപ്പ, അത്മായ നേതാക്കളായ കമാന്‍ഡര്‍ ജോര്‍ജ്‌ കോരത്‌ (ഫ്‌ളോറിഡ), കമാന്‍ഡര്‍ ജോബി ജോര്‍ജ്‌ (ഫിലാഡല്‍ഫിയ), വൈദീക ശ്രേഷ്‌ഠര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, ഷെവ. ബാബു ജേക്കബ്‌, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ഡമാസ്‌കസിലേക്ക്‌ യാത്രതിരിച്ചിട്ടുണ്ട്‌.

20 മുതല്‍ ജൂണ്‍ 1 വരെ മലങ്കര ടിവിയില്‍ ശുശ്രൂഷകളുടെ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്‌. ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More