You are Here : Home / USA News

പെന്‍സില്‍വാനിയ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ; ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ ത്രിവേദിക്ക് വന്‍വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 28, 2014 10:35 hrs UTC

 

പെന്‍സില്‍വാനിയ : നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പെന്‍സില്‍വാനിയ കോണ്‍ഗ്രസ്സിലേക്ക് കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ് ആറില്‍ നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ മാനന്‍ ത്രിവേദി അര്‍ഹത നേടി.

മെയ് 20ന് നടന്ന ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ എതിരില്ലാതെയാണ് ത്രിവേദി തിരഞ്ഞെടുക്കപ്പെട്ടത്. ബെര്‍ക്ക്‌സ്, ലബനന്‍, മോണ്ട്‌ഗോമിറ കൗണ്ടികള്‍ ഉള്‍പ്പെട്ട സീറ്റിലേക്ക് പോള്‍ ചെയ്ത(26917) നൂറുശതമാനം വോട്ടും ത്രിവേദിക്കാണ് ലഭിച്ചത്.

ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഡോക്ടറായ ത്രിവേദി നവംബറില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി യെണ്‍.എ.കോസ്റ്റല്ലായുമായിട്ടായിരിക്കും ഏറ്റുമുട്ടുക. റിപ്പബ്ലിക്കന്റെ നിലവിലുള്ള സീറ്റായ ഡിസ്ട്രിക്റ്റ് ആറില്‍ നിന്നും ഇത്തവണ ത്രിവേദി അനായാസ വിജയം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും ഇന്ത്യന്‍ വംശജര്‍ മത്സരംഗത്തുണ്ട്. അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ ഇന്ത്യക്കാരുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നു എന്നതിന്റെ തെളിവാണിത്. അമേരിക്കയില്‍ എത്തിചേര്‍ന്നിട്ടുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രശനങ്ങളില്‍ അമേരിക്കന്‍ ഭരണകൂടുത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം പ്രയോജപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.