You are Here : Home / USA News

നരേന്ദ്ര മോദിക്ക്‌ പ്രവാസി മലയാളി ഫെഡറേഷന്റെ അഭിവാദ്യങ്ങള്‍

Text Size  

Story Dated: Saturday, May 17, 2014 10:59 hrs UTC

ന്യൂയോര്‍ക്ക്‌: ഉജ്ജ്വലമായ തെരഞ്ഞെടുപ്പ്‌ വിജയത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ പ്രതിച്ഛായ തന്നെ തന്നെ മാറ്റിക്കുറിച്ച്‌ വിജയശ്രീലാളിതരായ ബിജെപി പാര്‍ട്ടിക്കും, അതിന്റെ അമരക്കാരനും പ്രധനമന്ത്രിസ്ഥാനത്തേക്ക്‌ നിശ്ചയിക്കപ്പെട്ടിള്ളുള്ള ആളുമായ നരേന്ദ്ര മോദിക്കും പ്രവാസി മലയാളി ഫെഡറേഷന്റെ അനുമോദനങ്ങള്‍ അറിയിക്കുന്നതായി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌ അറിയിച്ചു.

 

ഇന്ന്‌ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കായി മുന്‍കാലങ്ങളില്‍ ഭാരതം ഭരിച്ചിരുന്ന പല നേതാക്കന്മാരെ സമീപിച്ചിട്ടും പരിഹാരം കാണാത്ത കാര്യങ്ങളില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവശ്യകരമായ നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ ഭരിക്കുന്നത്‌ ആരെന്നോ, അവരുടെ മത, ജാതി, വര്‍ഗ്ഗ, രാഷ്ട്രീയം എന്തെന്നോ എന്നതല്ല പ്രധാനമായി നമ്മള്‍ ചിന്തിക്കേണ്ടത്‌; മറിച്ച്‌, അവര്‍ എങ്ങനെ ഭരിക്കുന്നുവെന്നും, ജനോപകാരപ്രദങ്ങളായ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തുമെന്നും നോക്കി കണ്ടിട്ടുവേണം അവര്‍ക്ക്‌ വിലയിടേണ്ടത്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന്‌ ലോകമെമ്പാടും വസിക്കുന്നവരും, ജോലി നഷ്ടപ്പെട്ടും അല്ലാതെയും കേരളത്തിലേക്ക്‌ തിരികെയെത്തിയവരുമായ പ്രവാസി മലയാളികള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യന്‍ ഭരണഘടനയിലും, ഭരണത്തിലും നല്‍കുവാനുള്ള നടപടികള്‍ പുതുതായി നിലവില്‍ വരുന്ന മോദി സര്‍ക്കാര്‍ നടത്തണമെന്നും, അതിനായാണ്‌ പ്രവാസി മലയാളി ഫെഡറേഷന്‍ നിലകൊള്ളുന്നതെന്നും ഡോ. കാനാട്ട്‌ പറഞ്ഞു.

 

പ്രവാസി മലയാളി ഫെഡറേഷന്‍ മോദി സര്‍ക്കാരുമായി കൈകോര്‍ത്തുപിടിച്ച്‌ പ്രവര്‍ത്തിക്കുന്നതാണെന്നും, കോട്ടയത്തു നടക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ഗവണ്മെന്റിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി; അതോടൊപ്പം ഫെഡറേഷന്റെ എല്ലാവിധമായ പിന്തുണയും അറിയിച്ചുകൊള്ളുന്നതായി അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.