You are Here : Home / USA News

ഫോമാ 2016 കണ്‍വെന്ഷൻ – മയാമി വേദിയാക്കാന്‍ ഒരുമയോടെ സൌത്ത് ഫ്ളോറിഡ സംഘടനകള്‍

Text Size  

Story Dated: Thursday, May 15, 2014 10:18 hrs UTC

 

മയാമി – ഫോമാ 2016 കണ്‍വെന്ഷൻ മയാമി വേദിയാക്കാനായി തങ്ങള്‍ ഒറ്റക്കെട്ടായി , ഒരുമയോടെ പ്രവര്ത്തിക്കുമെന്ന് സൌത്ത് ഫ്ളോറിഡയിലെ മലയാളി സംഘടനകള്‍. ഇതിനായി ഫോമാ 2014-16 പ്രസിഡന്റ് സ്ഥാനാര്ഥിയായി മത്സരിക്കുന്ന ആനന്ദന്‍ നിരവേലിനും ട്രഷറര്‍ ജോയ് ആന്റണിക്കും സൌത്ത് ഫ്ളോറിഡയിലെ മൂന്നു സംഘടനകള്‍ പൂര്ണപിന്തുണയുമായി രംഗത്തെത്തി.

കോറൽ സ്പ്രിങ്സ് ഇന്ത്യന്‍ ചില്ലീസ് റെസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ നവകേരള ആര്ട്ട്സ് ക്ലബ്, കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡ, കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. ഫ്ളോറിഡയിലെ ആറു ഫോമാ അംഗസംഘടനകളില്‍ നാലു സംഘടനകള്‍ തനിക്ക് പരിപൂര്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ആനന്ദന്‍ നിരവേല്‍ അവകാശപ്പെട്ടു. അമേരിക്കയിലെ കൊച്ചുകേരളമായ മയാമിയില്‍ കണ്‍ന്ഷന്‍ നടത്തുന്നതിനോട് ദേശീയതലത്തില്‍ ഭൂരിപക്ഷസംഘടനകള്ക്കും ഏറെ യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. സ്വദേശത്തുള്ള മൂന്നു സംഘടനകളുടെയും പിന്തുണ തനിക്ക് ഏറെ സന്തോഷവും പ്രചോദനവുമാണെന്നും ആനന്ദന്‍ പറഞ്ഞു.

വെസ്റ്റ് കോസ്റ്റിലെ എട്ടു സംഘടനകളുടെ 28 വോട്ടുകളുടെ പിന്തുണയുമായാണ് ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് യോഗത്തിനെത്തിയത്. ജോണ്‍ ടൈറ്റസിന്റെ പ്രഖ്യാപനം ഹര്ഷാദരവോടെയാണ് സദസ് സ്വീകരിച്ചത്. ആനന്ദന്‍ നിരവേല്‍ ഒരു വര്ഷം മുന്പ് സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ താന്‍ പിന്തുണ അറിയച്ചതാണ്. ഫോമാ 2016 കണ്‍വെന്ഷൻ മയാമിയില്‍ വരുവാന്‍ താനും ഏറെ ആഗ്രഹിക്കുന്നതായി ജോണ്‍ ടൈറ്റസ് പറഞ്ഞു.

ചടങ്ങില്‍ ട്രഷറര്‍ സ്ഥാനാര്ഥി ജോയി ആന്റണി.നവകേരള പ്രസിഡന്റ് റെജി തോമസ് , കേരള സമാജം സെക്രട്ടറി ഷാലറ്റ് വര്ഗീസ്, കേരള അസോസിയേഷന്‍ പാംബീച്ച് പ്രസിഡന്റ് ലൂക്കോസ് പൈനുങ്കല്‍, സേവി മാത്യു, മാത്യു വര്ഗീസ് ,, ആന്റണി തോമസ് തുടങ്ങിയവരും പ്രസംഗിച്ചു. ജോയി കുറ്റ്യാനി എം.സി ആയിരുന്നു . ബാബു കല്ലിടുക്കില്‍ സ്വാഗതവും സജി സക്കറിയ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.