You are Here : Home / USA News

മാര്‍ത്തോമാ മെത്രാപ്പോലീത്തയ്‌ക്ക്‌ ഷിക്കാഗോയില്‍ ഊഷ്‌മള സ്വീകരണം

Text Size  

Story Dated: Thursday, May 15, 2014 10:11 hrs UTC

- ബെന്നി പരിമണം

 

 

ഷിക്കാഗോ: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയ്‌ക്ക്‌ ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയിലെത്തിയ മെത്രാപ്പോലീത്തയെ സ്വീകരിക്കാന്‍ ഷിക്കാഗോയിലെ വിവിധ മാര്‍ത്തോമാ ഇടവകകളിലെ വികാരിമാരായ റവ. ഡാനിയേല്‍ തോമസ്‌, റവ. ഷാജി തോമസ്‌, റവ. ജോര്‍ജ്‌ ചെറിയാന്‍, സി.എസ്‌.ഐ ഇടവകകളിലെ വികാരിമാരായ റവ. ഷൈന്‍ മാത്യു, റവ. ബെനഡിക്‌ട്‌ എന്നിവരെ കൂടാതെ റവ. വൈ.ടി. വിനയരാജ്‌, ടെജി തോമസ്‌ തുടങ്ങിയവരും എത്തിയിരുന്നു. ഷിക്കാഗോ ലൂഥറന്‍ സ്‌കൂള്‍ ഓഫ്‌ തിയോളജി വിദ്യാര്‍ത്ഥി റവ. വൈ.ടി. വിനയരാജിന്റെ ഞായറാഴ്‌ച നടക്കുന്ന ഗ്രാജ്വേഷന്‍ സര്‍വീസിന്‌ അഭി. മെത്രാപ്പോലാത്ത മുഖ്യാതിഥിയായിരിക്കും. ഒരിടവേളയ്‌ക്കുശേഷം ഷിക്കാഗോ സന്ദര്‍ശിക്കുന്ന മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ സാന്നിധ്യം സഭാ ജനങ്ങള്‍ക്ക്‌ സന്തോഷം പകരുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.