You are Here : Home / USA News

ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ ബെസ്റ്റ് ആക്ടേഴ്സ് കലാസായാഹ്നത്തിനു്‌ ഇനി ദിവസങ്ങള്‍ മാത്രം

Text Size  

Story Dated: Thursday, May 01, 2014 08:53 hrs UTC

 
ഫിലഡല്‍ഫിയ: വേള്‍ഡു്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് നടത്തുന്ന ഈ വര്‍ഷത്തെ ആകര്‍ഷമായ ബെസ്റ്റ് ആക്ടേഴ്സ് ഹാസ്യ നൃത്ത സംഗീത സായാഹ്നത്തിനു്‌ ഇനി ദിവസങ്ങള്‍ മാത്രം. മെയ് 4 ഞായറാഴ്ച വൈകിട്ടു്‌ 6:30-നു്‌ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തിലാണു്‌ പരിപാടികള്‍ നടക്കുക.
 
ഹാസ്യ സാമ്രാട്ടായ ഹരീശ്രീ അശോകന്റെ നേതൃത്വത്തില്‍ ഉല്ലാസ് പന്തളം, നോബി, നരിയാപുരം വേണു, ചടുല നൃത്തം കൊണ്ടു്‌ മലയാളി മനസ്സില്‍ തരംഗം സൃഷ്ടിച്ച അര്‍ച്ചന, സംഗീത മാധ്യുര്യം കൊണ്ട് മലയാള സംഗീത സാമ്രാജ്യം കീഴടക്കിയ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയ് എന്നിവര്‍ അടങ്ങുന്ന വമ്പന്‍ ടീമാണു്‌ ബെസ്റ്റ് ആക്ടേഴ്സിലുള്ളതു്‌.
 
ഫിലഡല്‍ഫിയയിലെ എല്ലാ മലയാളികളെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതോടൊപ്പം, പ്രവേശനം ടിക്കറ്റുമൂലം നീയന്ത്രിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
ടിക്കറ്റുകള്‍ ഫിലഡല്‍ഫിയയിലുള്ള എല്ലാ മലയാളി കടകളിലും ലഭ്യമാണു്‌.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി സെബാസ്റ്റ്യന്‍: 267-809-0005;
മഞ്ജു ചെറുവേലില്‍: 267-207-1816;
മോഹനന്‍ പിള്ള: 215-292-8731;
ജോര്‍ജ് പനക്കല്‍: 855-237-6729

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.