You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പരി: പാത്രിയര്‍ക്കീസ്‌ ബാവായുടെ നാല്‍പ്പതാം ഓര്‍മ്മദിനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 09:08 hrs UTC



ഷിക്കാഗോ :പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും കാലം ചെയ്‌ത പരി: ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ നാല്‍പ്പതാം ഓര്‍മ്മദിനവും ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 2014 മെയ്‌ 4 ഞായറാഴ്‌ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന്‌ വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേകമദ്ധ്യസ്‌ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക്‌ വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും കാലം ചെയ്‌ത പരി: പാത്രിയക്കീസ്‌ ബാവായ്‌ക്കുവേണ്ടി പ്രത്യേക ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിലും പുണ്യശ്ശോകനായ പരി: പാത്രിയര്‍ക്കിസ്‌ ബാവായുടെ നാല്‍പ്പതാം ഓര്‍മ്മദിനത്തിലും വിശ്വാസികളേവരും വന്ന്‌ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ കര്‍തൃനാമത്തില്‍ അഭ്യര്‍ഥിക്കുന്നു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.