You are Here : Home / USA News

ഡാളസ്‌ സൗഹൃദ വേദി പൊതുവേദി സംഘടിപ്പിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, April 26, 2014 07:23 hrs UTC


ഡാളസ്‌: മലയാളി സുഹൃത്തുക്കളുടെ കഴിവും കാര്യപ്രാപ്‌തിയും സഹ ജീവികളുടെ നന്മക്കും പുരോഗതിക്കുമായി വേണ്‌ട രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ഒരു പൊതുവേദി ഡാളസ്‌ സൗഹൃദ വേദി ഒരുക്കുന്നു. വിശാലവും വിവിധോന്മുഖവുമായ പ്രവര്‍ത്തന മേഖലകളില്‍ ഭാഗവാക്കാകുവാന്‍ ഏപ്രില്‍ 27 ന്‌ (ഞായര്‍) വൈകുന്നേരം നാലിന്‌ കരോള്‍ട്ടണ്‍ ജോസിയിലുള്ള സാബു ഇന്ത്യന്‍ റസ്റ്ററന്റിലേക്ക്‌ ക്ഷണിക്കുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചു യോഗത്തില്‍ അവലോകനം നടത്തുന്നതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ തയാറാക്കും. യോഗത്തില്‍ മലയാളി വനിതകളുടെ സാന്നിധ്യം എല്ലാംകൊണ്‌ടും ഒരു പുതുമ ആയിരിക്കുമെന്ന്‌ വനിതാ കോഓര്‍ഡിനേറ്റര്‍ സുനിത ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. മറ്റു സംഘടനകളില്‍ നിന്നും വിഭിന്നമായി വനിതകളുടെ പ്രാതിനിത്യം ഉറപ്പു വരുത്തുവാന്‍ വനിതകളുടെ അഭിപ്രായ സമന്വീകരണം യോഗത്തില്‍ ഉണ്‌ടാവുമെന്നും സുനിത അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ്‌ എബി തോമസ്‌ അധ്യക്ഷത വഹിക്കും.

Venu: Sabu s Restaurant 2540 N.Jossy Lane, suite #108 Carrolton, TX 75006.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.