You are Here : Home / USA News

ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനിക്ക്‌ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവകയുടെ അഭിനന്ദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 21, 2014 05:34 hrs EDT

ഫിലാഡല്‍ഫിയ: മേല്‍പ്പട്ട സ്ഥാനാരോഹണ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനിക്ക്‌ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവക ആശംസകള്‍ അര്‍പ്പിച്ചു. എപ്പിസ്‌കോപ്പല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇടവക സന്ദര്‍ശിച്ചപ്പോഴാണ്‌ തിരുമേനിക്ക്‌ ഇടവക അനുമോദനങ്ങള്‍ നേര്‍ന്നത്‌.

1989-ല്‍ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക്‌ അവരോഹിക്കപ്പെട്ട തിരുമേനി വിവിധ ഭദ്രാസനങ്ങളുടെ സാരഥ്യം വഹിച്ച ശേഷമാണ്‌ 2008-ല്‍ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനാധിപനായി ചുമതലയേറ്റത്‌. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഭദ്രാസനത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ സ്‌തുത്യര്‍ഹമായ നേതൃത്വം നല്‍കിയ തിരുമേനിക്ക്‌ ഇടവക ധാരാളമായ ദൈവ കൃപാകടാക്ഷവും, ആയുരാരോഗ്യ സൗഖ്യവും നേര്‍ന്നു.

ഇടവക വികാരി റവ. പി.എ ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവകയെ പ്രതിനിധീകരിച്ച്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി ഏബ്രഹാം, സെക്രട്ടറി സുമാ ചാക്കോ, യുവജന പ്രതിനിധി എല്‍സാ ജയിംസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടവക ട്രസ്റ്റിമാരായ വര്‍ഗീസ്‌ ജോസഫ്‌, ജോണ്‍ തോമസ്‌ എന്നിവര്‍ ഇടവകയുടെ പാരിതോഷികം തിരുമേനിക്ക്‌ സമര്‍പ്പിച്ചു. സണ്ണി ഏബ്രഹാം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More