You are Here : Home / USA News

മനോജ് വര്‍ഗീസ് പ്രവാസി മലയാളി ഫെഡറേഷന്‍ ദുബയ് ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍

Text Size  

Story Dated: Saturday, April 19, 2014 11:15 hrs UTC

 
 
ന്യൂയോര്‍ക്ക്:   പ്രവാസി മലയാളി ഫെഡറേഷന്‍ ദുബയ് ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായി മനോജ് വര്‍ഗീസിനെ തിരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
 
മികച്ച സംഘാടകനും, സാമൂഹികസാംസ്കാരിക പ്രവര്‍ത്തകനുമായ മനോജ് വര്‍ഗീസ് ദീര്‍ഘകാലമായി ദുബയില്‍ പ്രവര്‍ത്തിക്കുന്നു. തുമ്പമണ്‍ കാലായില്‍ കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗമാണ് മനോജ്. ദുബയ് ചാപ്റ്ററിന്റെ ഉദ്ഘാടനം മെയ് 15 മുമ്പായി നടക്കുമെന്ന് മനോജ് അറിയിച്ചു.
 
മനോജിനെ ഈ സ്ഥാനത്തേക്ക് ലഭിച്ചതില്‍ കൂടി പ്രവാസി മലയാളി ഫെഡറേഷന് ഒരു കരുത്തനായ നേതാവിനെക്കൂടിയാണ് ലഭിച്ചിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദുബയില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍മാന്‍ ഷീല ചെറു, ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
മനോജ് വര്‍ഗീസ് : 971558043457 (ദുബയ്)
ജോസ് മാത്യു പനച്ചിക്കല്‍ :43 676 414 9239 (ഓസ്ട്രിയ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.