You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ ആചരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 19, 2014 11:18 hrs UTC


 
ഹൂസ്റ്റണ്‍.   ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ വ്യാഴാഴ്ചയോടനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകള്‍ നടത്തി. ഏപ്രില്‍ 17 വ്യാഴാഴ്ച വൈകിട്ട് ഏഴര മുതല്‍ പത്തു മണിവരെ നടന്ന പെസഹ ശുശ്രൂഷകള്‍ക്ക് വികാരി ജനറല്‍ വെരി റവ. സി കെ ജേക്കബ്, വികാരി റവ. കെ.സി. കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി.

വികാരി ജനറല്‍ റവ. സി കെ ജേക്കബ് പഴയ നിയമ പെസഹായെക്കുറിച്ചും പുതിയ നിയമ പെസഹായെക്കുറിച്ചും 1 കോരിന്ത്യര്‍ 5ാം അധ്യായം ഏഴാം വാക്യത്തെ ആസ്പദമാക്കി പ്രസംഗിച്ചു.

നമ്മുടെ പെസഹ കുഞ്ഞാടും അറക്കപ്പെട്ടിരിക്കുന്ന ക്രിസ്തുതന്നെ. അതുകൊണ്ടു കര്‍ത്താവിന്റെ കഷ്ടപാടുകള്‍ മരണം എന്നിവ വര്‍ത്തമാന കാലത്തിലെ ഒരു സജീവ യാഥാര്‍ഥ്യവും സാന്നിധ്യവുമായി തീരണം മനുഷ്യവര്‍ഗത്തോടു മുഴുവനുമായി ചെയ്ത ഉടമ്പടിയുടെ ആരംഭമായി പെസഹ പെരുന്നാളിനെ നാം കാണേണ്ടതു തന്നെ. ദൈവ ജനത്തിന്റെ പദവിയും ലോകത്തിനു വേണ്ടി മുറിക്കപ്പെടുന്നതിനുള്ള തീരുമാനത്തിന്റെ പുനഃപ്രതിഷ്ഠ കൂടിയാണ് പെസഹ പെരുന്നാള്‍ വികാരി ജനറല്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് നടന്ന കുര്‍ബാനയില്‍ ഇടവക ജനങ്ങള്‍ ആദരപൂര്‍വം പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.