You are Here : Home / USA News

ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ മെഗാഷോ മെയ്‌ 25-ന്‌ യോങ്കേഴ്‌സില്‍

Text Size  

Story Dated: Friday, April 18, 2014 05:15 hrs EDT

  
യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്‌ഘാടനത്തോടനുബന്ധിച്ച്‌ ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ മെഗാഷോ മെയ്‌ 25-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു.

പ്രശസ്‌ത സിനിമാതാരം ഹാസ്യസാമ്രാട്ട്‌ ഹരിശ്രീ അശോകന്‍ നയിക്കുന്ന ഈ മെഗാഷോയില്‍ സിനിമാ-ടെലിവിഷന്‍ താരങ്ങളായ ശ്രീജിത്ത്‌ വിജയ്‌ (രതിനിര്‍വേദം റീമേക്ക്‌ ഫെയിം), അര്‍ച്ചന സുശീലന്‍, നിഷ സാരംഗ്‌, അഞ്‌ജു മേനോന്‍, കൂടാതെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണ്‍, പ്രശസ്‌ത ഗായകരായ രമേഷ്‌ ബാബു, വൃന്ദ തുടങ്ങിയവരും മിമിക്രി രംഗത്തെ മനോജ്‌ ഗിന്നസ്‌, ഉല്ലാസ്‌ പന്തളം, നരിയാപുരം വേണു, നോബി, കലാഭവന്‍ രാഹുല്‍ തുടങ്ങി പതിനാലില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ മെഗാഷോ സംവിധാനം ചെയ്യുന്നത്‌ മനോജ്‌ ഗിന്നസാണ്‌.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ ഷോയിലേക്ക്‌ എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ്‌ ബിനു ജോസഫും, സെക്രട്ടറി സഞ്‌ജു കുറുപ്പും അഭ്യര്‍ത്ഥിക്കുന്നു.

സ്ഥലം: 183 Palmer Rd, Saunders High School. May 25, 5. pm

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനു ജോസഫ്‌ (914 400 6140), പ്രദീപ്‌ നായര്‍ (203 260 1356), ഷോബി ഐസക്ക്‌ (914 318 2710), സുരേഷ്‌ നായര്‍ (914 224 6142), തോമസ്‌ മാത്യു (914 513 7644), ഷിനു ജോസഫ്‌ (914 330 3341), റോബിന്‍ മത്തായി (914 327 8787). പി.ആര്‍.ഒ/സെക്രട്ടറി സഞ്‌ജു കുറുപ്പ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More