You are Here : Home / USA News

ടൊറന്റോ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 12, 2014 11:18 hrs UTC

ടൊറന്റോ : സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക്‌ വികാരി റവ. ഡോ. ദാനിയേല്‍ തോമസ്‌ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്‌. ഏപ്രില്‍ 12 ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാനമസ്‌കാരവും ഏപ്രില്‍ 13-ന്‌ ഞായറാഴ്‌ച രാവിലെ 9-ന്‌ ഓശാന ശുശ്രൂഷയും വി. കുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 16-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ ഏഴിന്‌ പെസഹയുടെ ശുശ്രൂഷകളും വി. കുര്‍ബാനയും ഏപ്രില്‍ 18-ന്‌ വെള്ളിയാഴ്‌ച രാവിലെ 9 നു ദുഃഖ വെള്ളിയാഴ്‌ച ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്‌. തിങ്കള്‍, ചൊവാ , വ്യാഴം ദിവസങ്ങളില്‍ വൈകിട്ട്‌ 7 മണിക്ക്‌ പളളിയില്‍ സന്ധ്യാ നമസ്‌കാരവും വി. കുമ്പസാരവും നടത്തപ്പെടുന്നതാണ്‌.

ഏപ്രില്‍ 19 നു ദുഃഖ ശനിയാഴ്‌ച രാവിലെ 10 നു വി. കുര്‍ബാനയും ഏപ്രില്‍ 20 ഞായറാഴ്‌ച 9 നു ഉയിര്‍പ്പു ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.

 

അനുതാപത്തിന്റെയും വിശുദ്ധിയുടെയും ശ്രേഷ്ടമായ ഈ ദിവസങ്ങളില്‍ ദൈവത്തെ സ്‌തുതിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.stmarysorthodoxchurch.ca എന്ന വെബ്‌സൈറ്റുമായോ, 4164008940 എന്ന നമ്പരില്‍ ട്രസ്റ്റി രാജന്‍ ഐപ്പുമായോ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.