ന്യൂജേഴ്സി : പ്രമുഖ സാംസ്ക്കാരിക സംഘടനയായ നാമം ഏപ്രില്‍ 12 ന് ന്യൂജേഴ്സിയില്‍ നടത്തുന്ന വിപുലമായ വിഷു ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാമം സ്ഥാപകനും പ്രസിഡറ്റുമായ മാധവന് ബി നായര്‍ അറിയിച്ചു.
പ്രശസ്തമായ ഭാരതീയ ശാസ്ത്രീയ നൃത്തങ്ങളും സംഗീതവും സംയോജിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണാഭമായ കലാപരിപാടികള്‍ സൗത്ത് ബ്രണ്‍സ്വിക്കിലുള്ള ക്രോസ് റോഡ്സ് നോര്‍ത്ത് മിഡില്‍ സ്കൂളിലാണ് അരങ്ങേറുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, കര്‍ണാടക സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള നൃത്ത സംഗീതോത്സവം വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.
ശിവതാള, ദിവ്യ അശ്വിന്, സൗപര്‍ണിക ഡാന്‍സ് അക്കാഡമി, ഭാരത് നൃത്യ അക്കാഡമി, അപൂര്‍വ്വ നൂപുര , നൃത്യ മാധവി എന്നീ നൃത്ത വിദ്യാലയങ്ങളിലെ അംഗങ്ങള്‍ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സ്വരാധിക സ്കൂള്‍, സംഗീത് മ്യൂസിക് സ്കൂള്‍, അക്കാഡമി ഓഫ് ഇന്ത്യന്‍ മ്യൂസിക്, ജയശ്രീ ഐയ്യര്‍, നടസുധ, സ്പ്രിംഗ് നെക്ടര്‍ അക്കാഡമി എന്നീ വിദ്യാലയങ്ങളിലെ അംഗങ്ങളാണ് സംഗീത വിരുന്നൊരുക്കുന്നത്.
2013 ലെ ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലില്‍ 'ഔട്ട്സ്റ്റാണ്ടിംഗ് സ്കൂള്‍ ഓഫ് ദി ഇയര്‍' പുരസ്ക്കാരം കരസ്ഥമാക്കിയ ശിവജ്യോതി ഡാന്‍സ് സ്കൂളും, പ്രശസ്ത നര്‍ത്തകി ബിന്ദ്യ പ്രസാദിന്റെ നൃത്ത വിദ്യാലയമായ മയൂര ടെമ്പിള്‍ ഓഫ് ആര്‍ട്സും അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പരിപാടികള്‍ അരങ്ങേറും. സംഗീതനൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരിക്കും.
നാമം വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ ഗീതേഷ് തമ്പി, കോകണ്‍വീനര്‍ സുധ നാരായണന്, സെക്രട്ടറി ബിന്ദു സഞ്ജീവ്കുമാര്‍, സജി നമ്പ്യാര്‍, ഡോ. അംബിക നായര്‍, സഞ്ജീവ് കുമാര്‍, ആശ വിജയകുമാര്‍, സജിത്ത് കുമാര്‍, സുഹാസിനി സജിത്ത്, രെഷ്മി ഷിബു, മിനി ജയപ്രകാശ്, ജയകൃഷ്ണന് നായര്‍, പാര്‍വ്വതി കാര്‍ത്തിക്, അരുണ്‍ ശര്‍മ, ഉഷ മേനോന്, അജിത് കണ്ണന് തുടങ്ങിയവര്‍ വിഷു ആഘോഷങ്ങള്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ണ്ണാഭമായ കലാപരിപാടികള്‍ ആസ്വദിക്കാനും വിഷു ആഘോഷങ്ങളില്‍ പങ്കു ചേരാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം പ്രസിഡന്റും മറ്റു ഭാരവാഹികളും അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ നാമം വിഷു ആഘോഷ പരിപാടികള്‍ വിജയകരമായി കൊണ്ടാടിയിരുന്നു. ഇക്കൊല്ലം മികച്ച പരിപാടികള്‍ കാഴ്ച്ച വയ്ക്കുന്നതിലൂടെ വിജയം ആവര്‍ത്തിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
Tickets are available here:
http://events.sulekha.com/namam-vishu-festival-2014_event-in_monmouth-junction-nj_293200
Date: April 12, 2014
Time: 4 pm
Venue: Crossroads North Middle School, 635 Georges Rd, Monmouth Jn NJ 08852
Contact: Madhavan B. Nair - 732 718 7355 madhavanbnair@namam.org
Geatesh Tampy - 732 804 2360 geatesh.tampy@namam.org
Bindu Sanjeevkumar - 908 962 8889 bindusanjeev@namam.org
Sudha Narayanan - 732 319 7829 nit.sudha@gmail.com
http://namam.org/
Comments