You are Here : Home / USA News

ഫൊക്കാന കണ്‍വെന്‍ഷന് ഓണ്‍ ലൈന്‍ റജിസ്ട്രേഷന്‍ നിലവില്‍ വന്നു

Text Size  

Story Dated: Sunday, March 30, 2014 10:44 hrs UTC

 
ന്യൂയോര്‍ക്ക്: ഫൊക്കാന കണ്‍വെന്‍ഷന്‍ ഓണ്‍ ലൈന്‍ റജിസ്ട്രേഷന്‍ പ്രവര്‍ത്തന സജ്ജമായതായി ഫൊക്കാന നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അറിയിച്ചു. കണ്‍വെന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇനിമുതല്‍ ഫോമുകള്‍ പൂരിപ്പിക്കുകയോ, ചെക്കെഴുതി തപാലില്‍ അയയ്ക്കുകയോ വേണ്ടതില്ല എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണെന്ന് മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു.
 
ഓണ്‍ ലൈന്‍ റജിസ്ട്രേഷന്‍ നിലവില്‍ വന്ന ഈ ആഴ്ചയില്‍ തന്നെ നിരവധി ആളുകള്‍ ആ സംവിധാനം ഉപയോഗപ്പെടുത്തി കണ്‍വെന്‍ഷനിലേക്ക് റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കണ്‍വെന്‍ഷനിലേക്ക് റജിസ്ട്രേഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇതെന്തുകൊണ്ടും സഹായകമാകുമെന്ന് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റിബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
 
 
ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.