You are Here : Home / USA News

പതിനഞ്ചിന്റെ തിളക്കവുമായി വാലിക്ലബ്, ബെറ്റ്‌സി കൈതത്തറ പ്രസിഡന്റ്

Text Size  

Story Dated: Friday, March 28, 2014 11:01 hrs UTC

 
മനു തുരുത്തിക്കാടന്‍
 

ലോസാഞ്ചലസ്: വാലി മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റായി ബെറ്റ്‌സി കൈതത്തറയും, സെക്രട്ടറിയായി സിബിച്ചന്‍ വര്‍ഗീസും തെരെഞ്ഞെടുക്കപ്പെട്ടു. ലോസാഞ്ചലസ് സാന്‍ഫെര്‍ണാന്‍ഡോ വാലിയില്‍ പ്രവര്‍ത്തിക്കുന്ന വാലിക്ലബിന്റെ(വി.എം.എ.എസ്.സി.) ആദ്യ വനിതാ പ്രസിഡന്റാണ് ബെറ്റ്‌സി കൈതത്തറ.

ചാറ്റസ് വര്‍ത്തിലുള്ള യുണൈറ്റഡ് മെതഡിസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഐക്യകണ്‌ഠേനയുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് റോണി ഈപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി രന്‍ജന്‍ വിക്കനാംപറമ്പില്‍, ട്രഷറര്‍ സ്റ്റീഫന്‍ വള്ളിപടവില്‍ എന്നിവര്‍ ഇലക്ഷന്‍ നടപടികള്‍ നിയന്ത്രിച്ചു. രാജന്‍ മത്തായി ട്രഷറര്‍, ജയാ ജോര്‍ജ് ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍, മാത്യൂ വെട്ടുപാറപ്പുറത്ത് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍, ജോസ് വള്ളിപടവില്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍, ബിജു വര്‍ഗീസ് ഓഡിറ്റര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ ഭരണസമിതിയും നിലവില്‍ വന്നു.

സ്‌പോര്‍ട്‌സ്, കല എന്നിവയ്ക്കു പുറമേ സാമൂഹ്യസേവന രംഗങ്ങളിലും മികച്ച സംഭാവനകള്‍ നല്‍കി മുന്നേറുകയാണ് വാലി മലയാളി ക്ലബ്. ചാരിറ്റിയെ മുന്‍നിര്‍ത്തി മികച്ച സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുകയും, കേരളത്തിലും മറ്റും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അര്‍ഹരെ സഹായിക്കുകയും ചെയ്യുന്നു, ഒരു കൂട്ടം ചെറുപ്പക്കാര്‍ നേതൃത്വം നല്‍കുന്ന ഈ പ്രസ്ഥാനം യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള പരിപാടികള്‍ക്ക് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുമെന്ന് പ്രസിഡന്റ് ബെറ്റ്‌സി കൈതത്തറ, സെക്രട്ടറി സിബിച്ചന്‍ വര്‍ഗീസ്, ട്രഷറര്‍ രാജന്‍ മത്തായി എന്നിവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.