താമ്പാ: മാര്‍ച്ച് ഇരുപത്തിയൊന്‍പതാമത് തീയതി സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മാധ്യമ സംസ്ക്കാരം' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരനും മലയാളമനോരമ പത്രാധിപസമിതിയംഗവുമായ ജോസ് പനച്ചിപ്പുറം ആയിരിക്കും `മാധ്യമ സംസ്ക്കാരം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളിയും ഇമലയാളി പത്രാധിപരുമായ ജോര്‍ജ്ജ് ജോസഫ് ഉള്‍പ്പെടെ ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. `മാധ്യമ സംസ്ക്കാരം' എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് ഇരുപത്തിരണ്ടാം തീയതി സംഘടിപ്പിച്ച അറുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ഐതിഹ്യങ്ങള്‍ (Myths)' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. പ്രസിദ്ധ തത്വചിന്തകനും ബഹുഭാഷാജ്ഞാനിയും കത്തോലിക്കാ പുരോഹിതനുമായ റവ. ഡോ. ജെ. ഔസേപ്പറമ്പില്‍ ആയിരുന്നു `ഐതിഹ്യങ്ങള്‍ (Myths)' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. `ഐതിഹ്യങ്ങളെ (Myths)' ക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ചിന്തിക്കാന്‍ ശ്രോതാക്കളെ പ്രേരിപ്പിക്കത്തക്കതായിരുന്നു പ്രബന്ധം.
പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസ ആന്റണി, , ഡോ. എന്‍. പി. ഷീല, ഡോ. ആനി കോശി, ഡോ. ജോണ്‍ എന്‍. പി., ജോസഫ് നമ്പിമഠം, എബ്രഹാം തെക്കേമുറി, രാജു തോമസ്, എ. സി. ജോര്‍ജ്ജ്, മൈക്ക് മത്തായി, മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് കുരുവിള, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജോണ്‍ മാത്യു, പി. വി. ചെറിയാന്, പി. പി. ചെറിയാന്, റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
ഏപ്രില്‍ മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍
62. 04/05/2014 `തെരഞ്ഞെടുപ്പ് 2014 (Election 2014), ബി. ആര്. പി. ഭാസ്കര്‍
ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 14434530034 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
Join us on Facebook https://www.facebook.com/groups/142270399269590/
Comments