You are Here : Home / USA News

മിലന്‍ വസന്തകാല സമ്മേളനം നടത്തി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, March 22, 2014 09:49 hrs UTC

ഡിട്രോയ്റ്റ്:  മലയാള ഭാഷയെയും കവിതയേയും സ്‌നേഹിക്കുന്ന ഒരു കൂട്ടം ഭാഷാ സ്‌നേഹികളുടെ  മിഷിഗണിലെ സാഹിത്യ സംഘടനയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ (പ്പണ്ടന്തക്കമ്മ) വസന്തകാല സാഹിത്യ സമ്മേളനം കവി അരങ്ങിനൊപ്പം നടത്തപ്പെട്ടു. പ്രസിഡന്റ് തോമസ് കത്തനാര്‍ അധ്യക്ഷനായിരുന്ന പ്രസ്തുത സമ്മേളനം ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ കാര്യ പരിപാടികളെ കുറിച്ച് ഒരു അവലോകനം നടത്തി അതോടൊപ്പം പുതുതായി സംഘടനയില്‍ അംഗത്വം സ്വീകരിച്ചവരെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ശേഷം കവിതയെഴുത്തിന്റെ വിവിധ ശൈലികളെ കുറിച്ചു ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ശബരി സുരേന്ദ്രന്‍ തന്നെ രചിച്ച    'ജലധി എന്ന കവിത അവതരിപ്പിച്ചു.

ജലത്തിന്റെ സൃഷ്ടിയുടെയും സംഹാര ഭാവത്തെയും വിവരിക്കുന്ന കവിത വളരെ ഗഹനമായി ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്ന് ജെയിംസ് കുരീക്കാട്ടില്‍ ധ്വനി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച  ജ്യോതിഷ് ആറന്മുളയുടെ സംവിധായകന്‍ എന്ന കവിത അവതരിപ്പിച്ചു. സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള നഗ്നമായ സത്യങ്ങള്‍ വിവരിക്കുന്ന സംവിധാ യകന്‍, ന്യുജനറേഷന്‍ കവിതകളുടെ ഒരു പ്രതീകമായി. തോമസ് കത്തനാര്‍, ജെയിംസ് കുരീക്കാട്ടില്‍, അനില്‍ ഫിലിപ്പ്, മനോജ് കൃഷ്ണന്‍, സുരേന്ദ്രന്‍ നായര്‍, അബ്ദുള്‍ പസന്നിയൂര്‍ക്കുളം, നോബിള്‍ തോമസ്, രാജീവ് കാട്ടില്‍, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ സംഘടനയുടെ പരിപാടികളില്‍  പങ്കെടുക്കണമെന്ന് മിഷിഗണിലെ എല്ലാ മലയാളി സമൂഹത്തിനോടും സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് കത്തനാര്‍: 586 747 7801




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.