You are Here : Home / USA News

കണക്ടിക്കട്ടില്‍ (ഹാര്‍ട്ട്‌ഫോര്‍ഡ്) ഫാ. കുര്യന്‍ കാരിയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 22, 2014 08:47 hrs UTC

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ലോംഗ്‌വില്ല സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് മുന്‍ വികാരിയുമായ ഫാ. കുര്യന്‍ കാരിയ്ക്കല്‍ നയിക്കുന്ന നവീകരണ ധ്യാനം മാര്‍ച്ച് 28,29,30 തീയതികളില്‍ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള സെന്റ് ഹെലേനാ ദേവാലയത്തില്‍ (30 Echo Lane) നടത്തപ്പെടുന്നു.

മാര്‍ച്ച് 28,29 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 8 മണി വരേയും, 30-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ എട്ടുമണി വരെയും ആയിരിക്കം ധ്യാനം നടക്കുക. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക സെഷന്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരങ്ങളില്‍ കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

വിവിധ രാജ്യങ്ങളില്‍ ധ്യാന പ്രസംഗം നടത്തി അനേകരെ വിശ്വാസത്തിന്റെ പാതയിലേക്കാനയിച്ച ഈ പ്രശസ്ത വചനപ്രഘോഷകനെ ശ്രവിച്ച് ഈ നോമ്പുകാലത്ത് ആത്മശോധന നടത്തി ക്രൂശിതനായ യേശുവിന്റെ ഉത്ഥാനത്തിനായി ഒരുങ്ങുവാന്‍ ഏവരേയും വികാരി ഫാ. ഡോ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ സ്വാഗതം ചെയ്യുന്നു. ജോസഫ് ചാക്കോ ഒറ്റത്തില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.