You are Here : Home / USA News

സാം ഉമ്മന്‍ വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 18, 2014 08:12 hrs UTC

ഷിക്കാഗോ: 2014 ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‌ മുന്നോടിയായി ഇദംപ്രഥമമായി നടത്തപ്പെടുന്ന വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്റെ നടത്തിപ്പിനു നേതൃത്വം നല്‍കുവാന്‍ സാം ഉമ്മന്‍ ചെയര്‍മാനായുള്ള കണ്‍വെന്‍ഷന്‍ കമ്മറ്റിക്ക്‌ രൂപം നല്‌കി.

ജനോപകാരപ്രദമായ രീതിയില്‍, വിപുലമായ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌, വ്യത്യസ്‌തതയോടെ വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന്‌ ചെയര്‍മാനായി നിയമിതനായ സാം ഉമ്മന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

സംഘടനാ പാടവത്തില്‍ അഗ്രഗണ്യനാണെന്ന്‌ ഇതിനോകം തെളിയിച്ചു കഴിഞ്ഞ സാം ഉമ്മന്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വളരെ സുപരിചിതനാണന്നും, ഇദ്ദേഹത്തിന്റെ കരങ്ങളില്‍ ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമായിരിക്കുമെന്നും വെസ്‌റ്റേണ്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ പന്തളം ബിജു തോമസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.