You are Here : Home / USA News

നാഷണല്‍ വിമന്‍സ്‌ ഫോറം ലീഡര്‍ഷിപ്പ്‌ ആന്‍ഡ്‌ മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 22-ന്‌ ഡെലവേയറില്‍

Text Size  

Story Dated: Thursday, March 13, 2014 09:35 hrs UTC

ഡെലവെയര്‍: സ്‌ത്രീ ചാലകശക്തിയാണെന്ന്‌ ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ട്‌ ഫോമ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡെലവെയര്‍ സ്റ്റേറ്റിലെ ന്യൂവാര്‍ക്ക്‌ സിറ്റിയില്‍ മാര്‍ച്ച്‌ 22-ന്‌ രാവിലെ 9 മണി മുതല്‍ ലീഡര്‍ഷിപ്പ്‌ ആന്‍ഡ്‌ മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ നടത്തുന്നതാണെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്‌, കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍ നിവേദ രാജന്‍, വിമന്‍സ്‌ ഫോറം സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്‌ക്കല്‍ എന്നിവര്‍ അറിയിച്ചു.

"When Woman Succeeds The World Succeeds' എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തുന്ന ഈ കോണ്‍ഫറന്‍സ്‌ ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്നും 30 മിനിറ്റ്‌ മാറി സ്ഥിതിചെയ്യുന്ന ഗൗഗര്‍ കാബ്‌സ്‌ സ്‌കൂളിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ (50 Gender Road, Newark, DE 19702) നടത്തുന്നത്‌. പ്രവേശനം തികച്ചും സൗജന്യമായ സെമിനാറില്‍ എംപവറിംഗ്‌ വിമന്‍, ഫിസിക്കല്‍ ഹെല്‍ത്ത്‌, മോട്ടിവേഷന്‍, മെന്റല്‍ ഹെല്‍ത്ത്‌, ഡൊമസ്റ്റിക്‌ വയലന്‍സ്‌ തുടങ്ങിയ വിഷയങ്ങളെ കൂടാതെ മെഡിക്കല്‍ ജോബ്‌ ഫെയര്‍, നേഴ്‌സസ്‌ മീറ്റ്‌, ഹെല്‍ത്ത്‌ ഫെയര്‍, മെഡിക്കല്‍ ക്യാമ്പ്‌, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഫോമാ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ എന്നിവയുമുണ്ടാകും. ഡെലവെയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നയനവിരുന്നൊരുക്കി ഫാഷന്‍ ഷോ, മാര്‍ഗ്ഗംകളി, കുട്ടികളുടെ ഫാഷന്‍ഷോ, തിരുവാതിര എന്നീ കലാപരിപാടികളുമുണ്ടായിരിക്കും. വൈകിട്ട്‌ ഡിന്നറിനുശേഷം എട്ടുമണിയോടെ സെമിനാറിന്‌ തിരശീല വീഴും.

കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍ ഡോ. നിവേദ രാജന്റെ നേതൃത്വത്തില്‍ ഡോ. ബ്ലോസം ജോയി, ത്രേസ്യാമ്മ മാത്യൂസ്‌, ആലീസ്‌ ഏബ്രഹാം, ഷൈനി തൈപ്പറമ്പില്‍, ബീന വള്ളിക്കളം, ഷോളി നായര്‍, ഡോ. സാറാ ഈശോ എന്നിവര്‍ വിവിധ കമ്മിറ്റികളിലായി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഡോ. മാര്‍സി, ഡോ. ബിന്ദു, ഡോ. തോമസ്‌, ഡോ. ജോസഫ്‌ കുര്യന്‍, ഡോ. ബ്ലോസം ജോയി തുടങ്ങിയ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ ഡോക്‌ടര്‍മാര്‍, സി.ഇ.ഒമാര്‍, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത്‌ സംസാരിക്കും. അജിത സുജേഷ്‌, സുമ ബിജു, ഉഷ ഷേണായി, അബിത ജോസ്‌, ജൂലി വില്‍സണ്‍, ദീപ്‌തി ശബരീഷ്‌, ലിസി കുര്യന്‍, നാന്‍സി മാത്യൂസ്‌, റെനി വര്‍ഗീസ്‌, മേഘ്‌ന ജിപ്‌സണ്‍, പുഷ്‌പമണി നായര്‍, ജിന്‍സി ബിനീഷ്‌ എന്നിവരാണ്‌ ഡെലവെയര്‍ കോര്‍ഡിനേറ്റേഴ്‌സ്‌.

മുതിര്‍ന്നവരുടെ ഫാഷന്‍ഷോയും, `ലിറ്റില്‍ കേരള ഇന്‍ മോട്ടിവേഷന്‍' എന്ന കുട്ടികള്‍ പങ്കെടുക്കുന്ന ഫാഷന്‍ഷോയും ഓര്‍ഗനൈസ്‌ ചെയ്യുന്നത്‌ സുമ ബിജു ആയിരിക്കും. അജിത സുജേഷ്‌ തിരുവാതിരയുടെ ഓര്‍ഗനൈസറും, കള്‍ച്ചറല്‍ഷോയുടെ എം.സിയുമായി പ്രവര്‍ത്തിക്കും. സുനി ജോസഫ്‌ മാര്‍ഗ്ഗംകളിയുടെ കോറിയോഗ്രാഫറും കോര്‍ഡിനേറ്ററും ആണ്‌. അബിത ജോസ്‌ ഹെല്‍ത്ത്‌ കെയര്‍ കോര്‍ഡിനേറ്റ്‌ ചെയ്യും.

ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, വാഷിംഗ്‌ടണ്‍ ഡി.സി തുടങ്ങി അമേരിക്കയുടെ മറ്റ്‌ ഭാഗങ്ങളിലുള്ള വനിതകളും പുരുഷന്മാരും പങ്കെടുത്ത്‌ ഈ കോണ്‍ഫറന്‍സ്‌ വിജയപ്രദമാക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: നിവേദ രാജന്‍ (302 456 1709), കുസുമം ടൈറ്റസ്‌ എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.