You are Here : Home / USA News

മാര്‍ മക്കാറിയോസ്‌ നഗറില്‍ ഫൊക്കാനാ യുവമേളയ്‌ക്ക്‌ തിരികൊളൂത്തി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, March 10, 2014 10:19 hrs UTC

 

ഫിലഡല്‍ഫിയ: `അമേരിക്കയിലെ കുഞ്ചന്‍ നമ്പ്യാര്‍' എന്ന അപരനാമം അര്‍ഹിക്കുന്ന യശ്വസ്സിയായ മാര്‍ മക്കാറിയോസ്‌ തിരുമേനിയുടെ നാമധേയത്തില്‍ പൂജിതമായ മാര്‍ മക്കാറിയോസ്‌ തിരുമേനി നഗറില്‍ (ഫിലഡല്‍ഫിയ) `ഫൊക്കാനയുടെ ഉരുക്കുവനിത' മറിയാമ്മ പിള്ള ഭദ്രദീപം തെളിച്ച്‌ ഫൊക്കാനാ യുവമേളയും ചിക്കാഗോ കണ്‍വെന്‍ഷന്‍ കിക്ക്‌ ഓഫും ഉദ്‌ഘാടനം ചെയ്‌തു.

`അമേരിക്കയിലെ മലയാളിമക്കളുടെ ഭാവികാര്യങ്ങളില്‍ അമ്മമനസ്സിന്റെ ഹൃദയ ഉരുക്കം പേറുന്ന ചിന്തകളും പ്രവര്‍ത്തന പദ്ധതികളുമുള്ള നേതൃവനിത എന്ന നിലയിലും അമേരിക്കയിലെ നൂറു കണക്കിന്‌ മലയാളികള്‍ക്ക്‌ തൊഴില്‍ നേടുന്നതിന്‌ സഹായിച്ച അദ്ധ്വാനശീല എന്ന നിലയിലും ഫൊക്കാനയുടെ പ്രസിഡന്റ്‌ പദത്തിന്‌ സ്‌ത്രീ മഹത്വത്തിന്റെ സൗമ്യ കാന്തി പകര്‍ന്ന ആദരണീയ വ്യക്തിത്വമാണ്‌ മറിയാമ്മ പിള്ള . പമ്പാ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ നടവയല്‍ യുവമേളാ അവതരണപ്രസംഗത്തില്‍ പറഞ്ഞു.

മറിയാമ്മ പിള്ളയ്‌ക്ക്‌ ഫിലഡല്‍ഫിയാ മലയാള പൗരാവലി ഹൃദ്യമായ സ്വീകരണം നല്‌കി. പമ്പാ മലയാളി അസോസിയേഷനാണ്‌ ചടങ്ങുകള്‍ ആസൂത്രണം ചെയ്‌തത്‌. മോഡി ജേക്കബ്‌ കിക്ക്‌ ഓഫ്‌ നടപടികള്‍ ഏകോപിപ്പിച്ചു.

പമ്പാ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ നടവയല്‍, ട്രഷറര്‍ ഈപ്പന്‍ മാത്യു, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ ഡോ. ഈപ്പന്‍ ഡാനിയേല്‍, പമ്പാ മുന്‍ പ്രസിഡന്റുമാരായ അലക്‌സ്‌ തോമസ്‌, ജോര്‍ജ്‌ ഓലിക്കല്‍, മോഡീ ജേക്കബ്‌ എന്നിവര്‍ മക്കാറിയോസ്‌ തിരുമേനി നഗറിലേക്ക്‌ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയെ ഉപചാര പൂര്‍വം സ്വീകരിച്ചു. `പ്രവാസി സമ്മാന്‍ അവര്‍ഡ്‌' ജേതാവും ഫൊക്കാനയുടെ ആചാര്യനുമായ ഡോ. പാര്‍ഥ സാരഥി പിള്ളയ്‌ക്കും സ്വീകരണം നല്‌കി. ഫൊക്കാനാ നാഷണല്‍ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, നാഷണല്‍ അസോസിയേറ്റ്‌ ട്രഷറര്‍ ജോര്‍ജ്‌ ഓലിക്കല്‍, ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ റ്റ്രസ്റ്റി അംഗങ്ങളായ സുധാ കര്‍ത്ത, ബോബീ ജേക്കബ്‌ എന്നീ ദേശീയ നേതാക്കളും സന്നിഹിതരായിരുന്നു.

`പ്രതിസന്ധികളെ ഈശ്വര വിശ്വാസം കൊണ്ട്‌ ചിരിയുടെ ചരിതമാക്കിയ മാര്‍ മാക്കാറിയോസ്‌ തിരുമേനി ഫൊക്കാനയുടെ എക്കാലത്തെയും ആത്മീയ സാന്ത്വനമാണ്‌, ഫൊക്കാനയുടെ നിത്യകാല ആത്മീയ മിത്രമാണ്‌'. സ്വാഗത പ്രസംഗത്തില്‍പമ്പാ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍ പറഞ്ഞു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ജനറല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ സെക്രട്ടറി ഏബ്രാഹം മാത്യു, അറ്റേണി ജോസഫ്‌ കുന്നേല്‍, ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ ഫിലഡല്‍ഫിയ പ്രസിഡന്റ്‌ തോമസ്‌ പോള്‍, മുന്‍ പ്രസിഡന്റ്‌ രാജന്‍ സാമുവേല്‍, ബാബൂ വര്‍ഗീസ്‌, പമ്പാ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രസാദ്‌ ബേബി, ജോസഫ്‌ ഫിലിപ്‌ എന്നിവര്‍ യുവാക്കള്‍ക്ക്‌ യുവമേളയില്‍ വിവിധ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തു.


 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.