ഫീനിക്സ്: അരിസോണ മലയാളി അസോസിയേഷന്റെ `കായികമേള 2014-ന്റെ ഭാഗമായി മാര്‍ച്ച് ഒന്നാം തീയതി നടത്തപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സില്‍ ഷാഗി ജോസഫ്, കണ്ണന് രാമചന്ദ്രന് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, ഡബിള്‍സില്‍ ഷാഗി ജോസഫ്, ഷമ്മി ജയരാജ് ടീമും, കണ്ണന് രാമചന്ദ്രന്, ബിലാ രവീന്ദ്രന് ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികള്‍ക്ക് മാര്‍ച്ച് 15-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കും. ജോസഫ് വടക്കേല്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്കി. അരിസോണ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.
Comments