You are Here : Home / USA News

ക്രിസ്‌ത്യന്‍, മുസ്ലീം ദളിത്‌ സമൂഹം നേരിടുന്ന വിവേചനത്തെകുറിച്ച്‌ ആശങ്കയോടെ ഡബ്ല്യുസി.സി ഇന്ത്യന്‍ അംഗസഭകള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, March 07, 2014 09:47 hrs UTC

ന്യൂഡല്‍ഹി: ഡബ്ല്യുസി.സിയുടെ ഇന്ത്യയിലെ അംഗസഭകള്‍, ക്രിസ്‌ത്യന്‍ മുസ്ലീം ദളിത്‌ സമുദായങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന വിവേചനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. യു.എന്‍. സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ പ്രൊഫ. ഡോ. ഹീനര്‍ ബീലെഫ്‌ല്‍ഡെറ്റുമായുള്ള കൂടിക്കാഴ്‌ചയില്‍ മതപരമായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം തങ്ങള്‍ക്കു ലഭിക്കേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തുപറഞ്ഞു.

നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ഇന്‍ ഇന്ത്യ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ സഭാ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുസ്ലീം നേതാക്കള്‍, സി.ബി.സി.ഐ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു വാഴ്‌സിറ്റി തുടങ്ങിയ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ ക്ഷണപ്രകാരമാണ്‌ ഫെബ്രുവരി അവസാനം ബീലെഫ്‌ല്‍ഡ്‌റ്റ്‌ ഇന്ത്യയിലെത്തിയത്‌.

ദളിത്‌ മനുഷ്യാവകാശ സംരക്ഷണത്തിനായി വാദിക്കുന്ന ഡോ. രമേശ്‌ നാഥന്‍ ഇന്ത്യയിലെ കാസ്റ്റ്‌ സിസ്റ്റത്തിന്റെ ഭാഗമായുള്ള തൊട്ടുകൂടായ്‌മകളെക്കുറിച്ച്‌ സംസാരിച്ചതായി എന്‍ സി സി ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. കാസ്റ്റ്‌ അടിസ്ഥാനമാക്കിയുള്ള അക്രമങ്ങള്‍ക്ക്‌ ഹിന്ദു ദളിത്‌ സമൂഹത്തെ അപേക്ഷിച്ച്‌ ദളിത്‌ ക്രിസ്‌ത്യാനികളാണ്‌ കൂടുതലും ഇരയാകുന്നതെന്ന്‌ നാഥന്‍ പറഞ്ഞു. പട്ടികജാതിക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനുദ്ദേശിച്ചുള്ള, ഇന്ത്യന്‍ ഭരണഘടനയിലെ, `പ്രിവന്‍ഷന്‍ ഓഫ്‌ അട്രോസിറ്റീസ്‌ ആക്‌ട്‌ പ്രകാരം ദലിത്‌ ക്രിസ്‌ത്യാനികള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും നാഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ദലിതരെ, സംരക്ഷണം ഏറ്റവും ആവശ്യമുള്ള ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌ ലിസ്റ്റിലാണ്‌ ഉള്‍പെടുത്തിയിരിക്കുന്നത്‌. ക്രിസ്‌ത്യാനികളായോ ഇസ്ലാമിലേക്കോ മതം മാറുമ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റേതായ സുരക്ഷയോ സാമ്പത്തിക നേട്ടങ്ങളോ ഇവര്‍ക്ക്‌ ലഭിക്കുന്നില്ല. ഇസ്ലാം വിശ്വാസിയായതിനാല്‍ നാഷണല്‍ ഇലക്‌ഷനിലേക്ക്‌ നല്‍കിയ തന്റെ നോമിനേഷന്‍ നിരസിക്കപ്പെട്ടതായി മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച്‌ എന്‍.സി.സി.ഐ മീറ്റിംഗില്‍ പങ്കെടുത്ത ഹാജി ഹാഫീസ്‌ അഹമ്മദ്‌ പറഞ്ഞു.

ദളിത്‌ ക്രിസ്‌ത്യാനികളെയും മുസ്ലീംങ്ങളെയും ഇന്ത്യന്‍ഗവണ്മെന്റ്‌ , ദളിതരായി പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സമുദായങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള കര്‍മ പരിപാടികള്‍ ഇവര്‍ക്ക്‌ നിഷേധിക്കപ്പെടുന്നു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍.സി.സി.ഐ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി സാമുവല്‍ ജയകുമാര്‍ പറഞ്ഞു.

ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ മതപരമായ വിവേചനമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ച തങ്ങള്‍ക്ക്‌ നേരിടേണ്ടിവന്ന മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച്‌ യംഗ്‌ വിമന്‍സ്‌ ക്രിസ്‌ത്യന്‍

അസോസിയേഷന്‍ സെക്രട്ടറി ലെയ്‌ലാ പാസാ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ കൈമാറുന്നതിനായി ക്രിസ്‌ത്യന്‍, മുസ്ലീം നേതാക്കള്‍ പാര്‍ലമെന്റ്‌ മന്ദിരത്തിലേക്ക്‌ നടത്തിയ മാര്‍ച്ചിനിടെ പ്രതിഷേധക്കാരെ പോലിസ്‌ വടി കൊണ്ടടിച്ചതായി ലെയ്‌ല പാസെ കുറ്റപ്പെടുത്തി. 2013 ഡിസംബര്‍ 11ന്‌ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ മുപ്പതോളം പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. സഭാ നേതാക്കളടക്കം നിരവധി പേര്‍ പോലിസ്‌ സ്റ്റേഷനില്‍ കഴിയേണ്ടി വന്നു.

ബീലെഫല്‍റ്റിന്‌്‌, ദളിതര്‍ ഇന്ത്യയില്‍ നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും ബോധ്യപ്പെട്ടു. സമത്വത്തിനുള്ള അവകാശം ഇന്ത്യയിലെ ദളിത്‌ സമൂഹത്തിന്‌ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

യു.എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഹീനര്‍ ബീലെഫെല്‍സ്റ്റുമായുള്ള കൂടിക്കാഴ്‌ചയില്‍ വച്ച്‌ ഡബ്ല്യുസി.സിയിലെ അംഗസഭകള്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി വാദിച്ചു. 1948ല്‍ ആരംഭിച്ച്‌ 65 വര്‍ഷങ്ങളായി തുടരുന്ന ഡബ്‌ള്യു സി.സി 2012 ഒടുവിലത്തെ കണക്ക്‌പ്രകാരം 110ഓളം രാജ്യങ്ങളിലെ

പ്രോട്ടസ്റ്റന്റ്‌, ഓര്‍ത്തഡോക്‌സ്‌, ആംഗ്ലിക്കന്‍ തുടങ്ങി 345 അംഗസഭകളിലെ 500 മില്യന്‍ ക്രൈസ്‌തവരെ പ്രതിനിധീകരിക്കുന്നു. റോമന്‍ കാത്തലിക്‌ ചര്‍ച്ചുമായി ചേര്‍ന്നാണ്‌ ഡബ്ല്യു സി സിയുടെ പ്രവര്‍ത്തനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.