You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ 56 കളി മത്സരവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 25, 2014 11:25 hrs UTC

ഫിലാഡല്‍ഫിയ: ഒട്ടേറെ പുതുമകള്‍ ഉള്‍പ്പെടുത്തി 2014 ജൂണ്‍ 26-ന്‌ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ഫോമാ ദേശീയ കണ്‍വന്‍ഷനില്‍ എല്ലാ പ്രായപരിധിയില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും ഉല്ലസിക്കുവാനും സന്തോഷിക്കുവാനും കണ്‍വന്‍ഷന്‍ കമ്മിറ്റികള്‍ ഒട്ടേറെ പരിപാടികള്‍ക്ക്‌ രൂപം നല്‍കിയതായി കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍മാരായ സണ്ണി ഏബ്രഹാമും അലക്‌സ്‌ അലക്‌സാണ്ടറും അറിയിച്ചു.

വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, ചെസ്‌, സ്‌പെല്ലിംഗ്‌ ബീ, ടാലന്റ്‌ കോമ്പറ്റീഷന്‍, യൂത്ത്‌ ഫെസ്റ്റിവല്‍, ബെസ്റ്റ്‌ കപ്പിള്‍സ്‌, മലയാളി മങ്ക, മിസ്‌ ഫോമ, മിസ്റ്റര്‍ ഫോമ എന്നിങ്ങനെ ഒട്ടേറെ ഇനങ്ങള്‍ കണ്‍വന്‍ഷന്‍ വേദികളില്‍ അരങ്ങേറുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം 56 ചീട്ടുകളി മത്സരമായിരിക്കും.

2014 ഫോമാ 56 ചീട്ടുകളി മത്സരത്തിന്റെ കണ്‍വീനറായി മാത്യു ചെരുവിലും (ഡിട്രോയിറ്റ്‌), ചെയര്‍മാനായി സാബു സ്‌കറിയയും (ഫിലാഡല്‍ഫിയ), കോ- ചെയര്‍മാനായി ജോസഫ്‌ മാത്യുവും (ഡിട്രോയിറ്റ്‌), കമ്മിറ്റി അംഗങ്ങളായി ജോണ്‍സണ്‍ മാത്യു, ഫിലിപ്പ്‌ ജോണ്‍, ജോണ്‍ തോമസ്‌, ടോം തോമസ്‌, തോമസ്‌ തോമസ്‌, സുനില്‍ നൈനാന്‍ എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിക്ക്‌ രൂപം നല്‍കി.

2014 ജൂണ്‍ 26-ന്‌ വൈകുന്നേരം ആരംഭിക്കുന്ന ഫോമാ കണ്‍വന്‍ഷന്റെ രണ്ടും മൂന്നും ദിനങ്ങളാണ്‌ 56 കളി മത്സരത്തിനായി സംഘാടകര്‍ മാറ്റിവെച്ചിരിക്കുന്നത്‌. മുപ്പതോളം ടീമുകളേയാണ്‌ ഫോമാ കണ്‍വന്‍ഷനിലെ 56 കളി മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്‌. വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും ട്രോഫികളും നല്‍കുവാനും പ്ലാന്‍ ചെയ്യുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), മാത്യു ചെരുവില്‍ (586 206 6164), ജോസഫ്‌ മാത്യു (248 767 8913).

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.