You are Here : Home / USA News

ബജറ്റ് 2014: പ്രവാസികളെ പറ്റിച്ച ചിതംബര ബജറ്റ്; പ്രവാസി മലയാളി ഫെഡറേഷന്‍ അപലപിച്ചു

Text Size  

Story Dated: Monday, February 17, 2014 08:41 hrs UTC

 

ന്യൂയോര്‍ക്ക്: യുപി‌എ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് 2014-ല്‍ പ്രവാസികളെ ധനമന്ത്രി പി ചിദംബരം പാടേ അവഗണിച്ചു. കേരളത്തിന്റെയും രാജ്യത്തിന്റെയും തന്നെ സാമ്പത്തിക സ്ഥിതിയില്‍ പ്രധാന കണ്ണികളായ പ്രവാസികളെ ബജറ്റില്‍ പൂര്‍ണ്ണമായി അവഗണിച്ചത് കേരളത്തില്‍ നിന്നുള്ള എം പിമാരുടെ പിടിപ്പുകേടുതന്നെയാണ്‍. പ്രവാസികള്‍ക്കായി ഒരുതരത്തിലുമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളോ പദ്ധതികളോ പ്രഖ്യാപിക്കുകയോ, പ്രവാസികളെ ഓര്‍ക്കുക പോലും ചിതംബരം ചെയ്തില്ല.

 

ബജറ്റില്‍ സാമ്പത്തീകമായി ഉന്നതരായവര്‍ക്കും, ഇടത്തരക്കാര്‍ക്കും പല മേഖലകളിലും പ്രയോജനങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ ഇന്ത്യയിലുള്ള നിര്‍ദ്ധനരെയും, അനാഥരെയും, വിധവകളെയും പാടെ മറക്കുകയും, രാജ്യത്തെ മലിനീകരണത്തിനോ, കുടിവെള്ള ക്ഷാമത്തിനോ, യാത്രാക്ലേശങ്ങള്‍ക്കോ, പ്രകൃതി സംരക്ഷണ മേഖലയിലോ കാര്യമായ യാതൊന്നും വകകൊള്ളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

പ്രവാസികളുടെ തൊഴില്‍ സുരക്ഷയും, ജീവിത പ്രശ്നങ്ങളും സംബന്ധിച്ച് പ്രതിസന്ധിഘട്ടം തുടരുന്ന അവസരത്തിലാണ് ഈ അവഗണനയെന്നതും എടുത്തു കാണിക്കാവുന്നതാണ്.

 

പ്രവാസികള്‍ ഗള്‍ഫ് നാടുകളിലും മറ്റു വിദേശങ്ങളിലും വിയര്‍പ്പൊഴുക്കി കിട്ടുന്ന പണം അപ്പാടെ നാട്ടിലേക്കയക്കുന്നതിന് ഒരു ശതമാനമെങ്കിലും വില കല്പിച്ചിരുന്നെങ്കില്‍ ബജറ്റില്‍ ഇതുപോലൊരു അവഗണന നേരിടേണ്ടി വരില്ലായിരുന്നു. ഇതുമൂലം മനസ്സിലാക്കേണ്ടത് യു.പി.എ സര്‍ക്കാര്‍ പ്രവാസികള്‍ക്കായോ, അവരുടെ ആവശ്യങ്ങള്‍ക്കായോ നിലകൊള്ളുന്ന ഒരു സര്‍ക്കാരല്ല എന്നതാണ്.

 

പ്രവാസികളെ ഒന്നടങ്കം കറിവേപ്പിലപോലെ തള്ളിക്കളഞ്ഞ ബജറ്റ് 2014-നെ പ്രവാസി മലയാളി ഫെഡറേഷന്‍ ശക്തമായി അപലപിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് പറഞ്ഞു.

 

--

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.