You are Here : Home / USA News

ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനാര്‍ഥി ആയി തോമസ്‌ ഓലിയാംകുന്നേലിനെ നാമ നിര്‍ദേശം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 17, 2014 02:41 hrs UTC

ഹൂസ്റ്റന്‍: ഫെബ്രുവരി ഒമ്പതിന്‌ സ്റ്റാഫോര്‍ഡിലെ സുപ്രീം ഹെല്‍ത്ത്‌ കെയര്‍ ഓഡിറ്റോറിയത്തില്‍ ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബേബി മണക്കുന്നേലിന്റെ അധ്യക്ഷതയില്‍ നടന്ന മീറ്റിംഗില്‍ വച്ച്‌ ഫോമയുടെ അടുത്ത ജോയിന്റ്‌ സെക്രട്ടറി സ്ഥാനാര്‍ഥി ആയി തോമസ്‌ ഓലിയാംകുന്നേലിനെ നിമനിര്‍ദേശം ചെയ്‌തു.

ഫോമാ പ്രവര്‍ത്തകരായ ശശിധരന്‍ നായര്‍, എം.ജി മാത്യു, ജോയ്‌ എന്‍. സാമുവേല്‍, ബാബു സക്കറിയ, തോമസ്‌ വര്‍ക്കി (മൈസൂര്‍ തമ്പി), തോമസ്‌ മാത്യു, ജോണ്‍ ചാക്കോ എന്നിവരോടൊപ്പം മറ്റു പ്രവര്‍ത്തകരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ്‌ ജോസഫ്‌ കെന്നഡി ഈ നോമിനേഷന്‍ അംഗീകരിക്കുകയും എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.