You are Here : Home / USA News

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ റോക്ക്‌ലാന്റില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, February 16, 2014 09:54 hrs UTC

ന്യൂയോര്‍ക്ക്‌: ലാന്‍കാസ്റ്റര്‍ ഹോസ്റ്റ്‌ റിസോര്‍ട്ട്‌ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഭദ്രാസന തലത്തില്‍ കിക്ക്‌ഓഫ്‌ യോഗങ്ങള്‍ നടന്നുവരുന്നു. റോക്ക്‌ലാന്റ്‌ ഏരിയയിലെ യോഗം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഫെബ്രുവരി ഒമ്പതിന്‌ നടന്നു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം കൂടിയ യോഗത്തില്‍ ഇടവക വികാരി റവ.ഡോ. രാജു വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. കോണ്‍ഫറന്‍സ്‌ സെക്രട്ടറി ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, ട്രഷറര്‍ തോമസ്‌ ജോര്‍ജ്‌ എന്നിവര്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍ വിശദീകരിച്ചു.

മലങ്കര അസോസിയേഷന്‍ മാനേജിംഗ്‌ കമ്മിറ്റി അംഗം പോള്‍ കറുകപ്പിള്ളില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ഷാജി വര്‍ഗീസ്‌, അജിത്‌ വട്ടശേരില്‍, കോണ്‍ഫറന്‍സ്‌ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. ലിസി ജോര്‍ജ്‌ എന്നിവരും സംബന്ധിച്ചു.

ഇടവകയില്‍ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ ഫോം മത്തായി തോമസില്‍ നിന്നും റവ.ഡോ രാജു വര്‍ഗീസ്‌ സ്വീകരിക്കുകയും, സെക്രട്ടറി ഡോ. ഫിലിപ്പ്‌ ജോര്‍ജിന്‌ കൈമാറുകയും ചെയ്‌തു.

ഫാമിലി കോണ്‍ഫറന്‍സ്‌ ഇടവക കോര്‍ഡിനേറ്റര്‍ സജി എം. പോത്തന്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ തയാറായി വന്നവരുടെ പേരുകള്‍ വായിക്കുകയും ഓരോരുത്തരും ഫോമുകള്‍ വികാരിയെ ഏല്‍പിക്കുകയും ചെയ്‌തു. കര്യാക്കോസ്‌ ചാക്കോ, ഡോ, മനോ സഖറിയ, ജീമോന്‍ വര്‍ഗീസ്‌, ജോണ്‍ ഏബ്രഹാം, സജി കെ. പോത്തന്‍, സജി എം. പോത്തന്‍, ഏബ്രഹാം പോത്തന്‍, മത്തായി ചാക്കോ, അലക്‌സ്‌ ഏബ്രഹാം, ഫിലിപ്പോസ്‌ ഫിലിപ്പ്‌, വര്‍ഗീസ്‌ ചെറിയാന്‍ തുടങ്ങിയവരുടെ ഫോമുകളാണ്‌ വികാരി ഏറ്റുവാങ്ങിയത്‌.

കോണ്‍ഫറന്‍സ്‌ ഏരിയാ കോര്‍ഡിനേറ്റര്‍ കൃതജ്ഞത പ്രകടിപ്പിച്ചു. എല്‍മോണ്ട്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലെ കിക്ക്‌ഓഫ്‌ യോഗം ഫെബ്രുവരി 23-ന്‌ ഞായറാഴ്‌ചയാണ്‌. വികാരി വെരി. റവ പാപ്പന്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷതവഹിക്കും.

 

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.