You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ കേരളഘടകം നിലവില്‍ വന്നു

Text Size  

Story Dated: Friday, February 14, 2014 11:00 hrs UTC

കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്‍ കേരളഘടകം രൂപീകൃതമായി. പി.എം.എഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് കേരള ഘടകത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബേബി എലയ്ക്കാട്ട് (പ്രസിഡന്റ്), കെ.എ ബേബിച്ചന്‍ കണ്ടനാമറ്റം, അലക്‌സ് കളപ്പുരയില്‍ (വൈസ് പ്രസിഡന്റുമാര്‍ ), സ്റ്റീഫന്‍ ഇടപ്പാറ (ജനറല്‍ സെക്രട്ടറി), ജോസ് ഞാറുവേലി (ജോ. സെക്രട്ടറി), സിറിയക് കീഴങ്ങാട്ട് (ട്രഷറര്‍ ), ബേബി മാത്യു (പി.ആര്‍ . ഒ) എന്നിവര്‍ കേരളഘടകത്തെ നയിക്കും.

മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പാക്കേജ് എത്രയുംവേഗം വിജയകരമായി നടപ്പാക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ വഞ്ചിതരാകുന്നത് തടയുന്നതിനാവശ്യമായ ലീഗല്‍ അഡ്‌വൈസറി കമ്മിറ്റികള്‍ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.

മത്തായി മുകളെപ്പറമ്പില്‍ , ജിമ്മി കുന്നശ്ശേരി, എല്‍സി മാത്യു, ജോബി ഉടുമ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിരവധിയാളുകള്‍ യോഗത്തില്‍ പങ്കെടുത്തു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കേരളഘടകം നേതാക്കളെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീലാ ചെറു, ജനറല്‍ സെക്രട്ടറി പോള്‍ പ്രവീണ്‍ , ട്രഷറര്‍ പി.പി ചെറിയാന്‍, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ചാര്‍ളി വര്‍ഗീസ് പടനിലം, ഫൗണ്ടര്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അഭിനന്ദനം അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.