You are Here : Home / USA News

കോണ്‍ഗ്രസ്സിനെ ഗ്രൂപ്പുകള്‍ക്കധീതമാക്കണം

Text Size  

Story Dated: Tuesday, February 11, 2014 11:31 hrs UTC

 
ചാരുംമൂട് ജോസ്
 

കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ ശക്തമായ തീരുമാനം എല്ലാ കോണ്‍ഗ്രസ്സുകാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. ശ്രീ. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റും സ്രീ. വി.ഡി. സതീശന്‍ വൈസ് പ്രസിഡന്റും ആയ പ്രഖ്യാപനം വന്നത് കേരളത്തിലെ ഗ്രൂപ്പ് തലവന്മാരുടെയും, ഗ്രൂപ്പു കളിക്കാരുടെയും അന്ത്യം കുറിക്കുന്നതാകട്ടെ! പാര്‍ട്ടിക്കു ശാപമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പുകള്‍ അടുത്ത ഭാവിയില്‍ അവസാനിക്കും. എല്ലാവരും പാര്‍ട്ടിയില്‍ അച്ചടക്കമുള്ള പ്രവര്‍ത്തകരായി  പ്രവര്‍ത്തിക്കാന്‍ പഠിക്കും. സീറ്റകള്‍ പാരമ്പര്യവും, കുടുംബസ്വത്തുകളും ആക്കി വച്ചിരുന്ന അവസ്ഥക്ക് വിരാമമിടാന്‍ പൂര്‍ണ്ണമായി ഗ്രൂപ്പില്ലാത്ത ഒരു പാര്‍ട്ടിയാക്കി, കോണ്‍ഗ്രസ്സിനെ മുന്നോട്ടു നയിക്കാന്‍ ഏവരും ശ്രീ.വി.എം.സുധീരന്റെ കരങ്ങള്‍ക്കു ശക്തി പകരണം. പാര്‍ട്ടിയുടെ കഴിവുള്ള യുവനിരയെയും, വനിതകളെയും മുമ്പോട്ടു കൊണ്ടുവരുവാന്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രീ.വി.ഡി. സതീശന്റെ കരങ്ങള്‍ ഏവരും സ്വാഗതം ചെയ്യും.

മതേതരത്വത്തില്‍ വിശ്വസിക്കുന്ന മഹാരാജ്യത്തിന്റെ കെട്ടുറപ്പിനായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനേ സാദ്ധ്യമാകൂ.

ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തില്‍ നിന്നു ആട്ടിപ്പായിക്കാം. ബംഗാളിലെ സ്ഥിതി കേരളത്തിലും ആവര്‍ത്തിക്കട്ടെ! അതിന് എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, ഗ്രൂപ്പ് വ്യത്യാസമില്ലാതെ, കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ വരും തെരഞ്ഞെടുപ്പുകളിലേക്ക് സ്ഥാനാര്‍ത്ഥി നിശ്ചയം നടക്കുമ്പോള്‍ അവരെ പൂര്‍ണ്ണമായും പിന്തുണക്കണം. അവിടെ ഗ്രൂപ്പുകളിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നു നിഷ്‌ക്കരുണം പുറത്താക്കണം. അഴിമതിയ്ക്കും, അനീതിക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കു ഇനി സീറ്റുകള്‍ കിട്ടില്ല. എംഎല്‍എ, എംപി ഫണ്ടുകള്‍ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയവര്‍ക്ക് മാപ്പുകൊടുക്കരുത്. സ്വന്തം മണ്ഡലത്തില്‍ വികസനത്തിനു തയ്യാറാകാത്തവരെ പാര്‍ട്ടിയില്‍ നിന്നു തന്നെ ഒറ്റപ്പെടുത്തണം. ശുദ്ധമായ ഭരണം കാഴ്ച വയ്ക്കുവാന്‍, നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുവാന്‍ രാജ്യത്തെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കാന്‍ വര്‍ഗ്ഗീയ ശക്തികളെ തൂത്തെറിയാന്‍ കോണ്‍ഗ്രസ്സിന്റെ പുതിയ ശ്രീ. വി.എം. സുധീരന്‍ പര്യാപ്തനാണ്. ശക്തിപകരൂ…

ജയ്ഹിന്ദ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.