ഡാളസ്: ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഡാളസ് ഏരിയ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ഡാളസ് വേദിയൊരുങ്ങുന്നു.
ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന് ഡാളസ് സെന്റ് തോമസ് ഇടവകയാണ് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 9 ബുധനാഴ്ച മുതല്‍ 12 ശനിയാഴ്ച വരെയാണ് കോണ്‍ഫറന്‍സ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മോര് യൗസേബിയോസ് പ്രസിഡന്റായും, റവ.ഫാ. സി.ജി തോമസ്, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, ജോണ്സണ് ജേക്കബ് എന്നിവര്‍ കോര്‍ഡിനേറ്റേഴ്സായും പ്രവര്‍ത്തിക്കുന്നു.
കൂടാതെ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, റവ.ഫാ. ബിനു തോമസ്, ജോണ്സണ് ജേക്കബ് (പ്രോഗ്രാം), റവ.ഫാ. റെജി ഏബ്രഹാം (രജ്സിട്രേഷന്), റവ.ഫാ. തമ്പാന് വര്‍ഗീസ് (പ്രെയര്‍ ആന്‍ഡ് വര്‍ഷിപ്പ്), റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍ (അക്കോമഡേഷന്‍), റവ.ഫാ. രാജു ദാനിയേല്‍ (പബ്ലിസിറ്റി), റവ.ഫാ. രാജേഷ് കെ. ജോണ്‍ (ഫുഡ്), റവ.ഫാ. സി.ജി. തോമസ് (ഫിനാന്‍സ്), റവ.ഫാ. തമ്പാന് വര്‍ഗീസ്(റിസപ്ഷന് ആന്‍ഡ് ഇനാഗരേഷന്), റവ.ഫാ. മാറ്റ് അലക്സാണ്ടര്‍ (സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ്), റവ.ഫാ. ബിനു തോമസ് (എന്റര്‍ടൈന്‍മെന്റ്) എന്നിവര്‍ നേതൃത്വം നല്കുന്നു
Comments