You are Here : Home / USA News

ഒരുമ ഹൂസ്റ്റണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

Text Size  

Story Dated: Monday, February 03, 2014 10:59 hrs UTC

ജീമോന്‍ റാന്നി

 

 

 

ഹൂസ്റ്റണ്‍: ചുരുങ്ങിയ വര്‍ഷം കൊണ്ട് ഹൂസ്റ്റണ്‍ മലയാളികള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന  പ്രവര്‍ത്തനങ്ങള്‍കൊണ്ട് സജീവ സാന്നിധ്യമായി മാറിയ ഒരുമ ഹൂസ്റ്റണ്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഹൂസ്റ്റണിലെ റിവര്‍സ്‌റ്റോണ്‍ കമ്മ്യൂണിറ്റിയിലെ ഇരുനൂറോളം മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഒരുമ ഹൂസ്റ്റണ്‍.

ജനുവരി 11 ന് സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന ക്രിസ്മസ് പുതുവത്സരസംഗമത്തില്‍ വച്ച് കേരളത്തില്‍ ദീര്‍ഘനാളുകളായി രോഗാതുരയായി കിടക്കയില്‍ കിടക്കുന്ന സോനാ എന്ന പെണ്‍കുട്ടിയുടെ ചികിത്സാസഹായ നിധിയിലേക്ക് നല്ല ഒരു തുക പ്രസിഡന്റ് പ്രിന്‍സ് ജേക്കബില്‍ നിന്ന് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജ്ജു മാത്യു സ്വീകരിച്ചുകൊണ്ട് ഒരുമയുടെ ജീവകാരുണ്യ പദ്ധതികള്‍ക്ക് നാന്ദി കുറിച്ചു.

ജന്മനാട്ടിലെ സഹമനുഷ്യരുടെ കണ്ണുനീരിലും ദുഃഖത്തിലും ഭാഗമാക്കുവാന്‍ ശ്രമിക്കുന്ന ഒരുമയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ദൈവം തരുന്ന നന്മകള്‍ സഹജീവികള്‍ക്കു കൂടി പങ്കുവയ്ക്കാനുള്ളതാണെന്നും ഒരുമയുടെ പ്രവര്‍ത്തകര്‍  അതിന് മാതൃക കാട്ടിയെന്നും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ കൂടുതലായി  വര്‍ഷിക്കട്ടെയെന്നും റവ. സജ്ജു മാത്യു ആശംസിച്ചു.

ഷീബാ ജോമോന്റെ നേതൃത്വത്തില്‍ കൊച്ചു കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടുകൂടി സംഗമം ആരംഭിച്ചു. പ്രസിഡന്റ് പ്രിന്‍സ് ജേക്കബ് സ്വാഗത് ആശംസിച്ചു. തുടര്‍ന്ന് ഫോര്‍ട്ട് ബെന്‍ഡ് സ്‌കൂള്‍ ഡിസ്ട്രക്റ്റ് സൂപ്രണ്ട് ഡോ.ചാള്‍സ് ഡുപ്രേ ഉദ്ഘാടന പ്രസംഗം നടത്തി. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ക്രിസ്മസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു.

സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് വികാരി റവ.ഫാ സഖറിയാസ് തോട്ടുവേലില്‍ ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി.

പോളച്ചനും സംഘവും അവതരിപ്പിച്ച കാരള്‍ ഗാനങ്ങള്‍ ശ്രുതിമധുരമായിരുന്നു. ഹൂസ്റ്റണ്‍  മലയാളികളുടെ അഭിമാനമായി  ഹൂസ്റ്റണ്‍ സരിഗമയുടെ ഗാനമേള സംഗമത്തിന് മാറ്റു കൂട്ടി. ഗാനമേള മദ്ധ്യേ ഒരുമ പ്രവര്‍ത്തകര്‍ മാസ്മരിക ചുവടു വച്ചപ്പോള്‍ ഉണ്ടായ അനുഭവം അവിസ്മരണീയമായി.

ആന്റണി ജോസഫ്,സ്മിത,ജോണ്‍ പോള്‍ എന്നിവര്‍ എംസി മാരായി പ്രവര്‍ത്തിച്ചു.

വൈസ് പ്രസിഡന്റ് ബ്രിജിറ്റ് കോശി  നന്ദി പ്രകാശിപ്പിച്ചു. ഒരുമയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

പ്രിന്‍സ് ജേക്കബ്(പ്രസിഡന്റ്)-281 300 3949
ജോര്‍ജ് തോമസ് (സെക്രട്ടറി)-713 307 2656
ഷിജു ജോര്‍ജ്( ട്രഷറര്‍)- 281 736 5413

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.