You are Here : Home / USA News

കെ.സി.എ.എന്‍.എ. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 28, 2014 12:42 hrs UTC

 

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക അതിന്റെ 2014 ലേക്കുള്ള ഭാരവാഹികളെ, ജനുവരി 18ന്‌ ക്യൂന്‍സ്‌ വില്ലേജില്‍ ബ്രാഡോക്ക്‌ അവന്യൂവിലുള്ള അതിന്റെ ആസ്ഥാനത്തു കൂടിയ പൊതുയോഗത്തില്‍ വെച്ചു തെരഞ്ഞെടുത്തു.

പ്രസിഡന്റായി കെ.സി.എ.എന്‍.എ ജോസ്‌ ജോസഫ്‌ മെമ്മോറിയല്‍ മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പലായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന എബ്രഹാം പുതുശ്ശേരിലെനേയും വൈസ്‌ പ്രസിഡന്റായി ജോര്‍ജ്ജ്‌ മാറാച്ചേരില്‍, സെക്രട്ടറിയായി ഷെറിന്‍ എബ്രഹാം, ജോയിന്റ്‌ സെക്രട്ടറിയായി ഗീതാ കുറുപ്പ്‌, ട്രെഷറാറായി വര്‍ഗീസ്‌ ചുങ്കത്തില്‍, ജോയിന്റ്‌ ട്രഷറാറായി ഷാജി മാത്യു എന്നിവരെ കൂടാതെ എക്‌സിക്യൂട്ടിവ്‌ കമ്മറ്റിയിലേക്ക്‌ മാത്യു ജോഷ്വാ, തോമസ്‌ ഉമ്മന്‍, ഷെബി പാലത്തിങ്കല്‍, റോസ്സ്‌ ജോസഫ്‌, ഗ്രേസ്‌ ജോര്‍ജ്ജ്‌, റിനോജ്‌ കോരുത്‌, ശബരിനാഥ്‌ നായര്‍, കോമളന്‍ പിള്ള, രഘുനാഥന്‍ നായര്‍, ചാക്കോ തയ്‌പറമ്പില്‍, രാജു ഏബ്രഹാം, കുര്യാക്കോസ്‌ മുണ്ടക്കല്‍, ബിനോയി ചെറിയാന്‍ എന്നിവരേയും,യുത്ത്‌ പ്രസിഡന്റായി മോനിക്ക കുറുപ്പ്‌, യുത്ത്‌ സെക്രട്ടറിയായി അനിഷ്‌ക ബാഹുലേയന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ സാംസി കൊടുമണ്ണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സുനില്‍ നായര്‍ ഇലക്‌ഷന്‍ കമ്മിഷനറായി പ്രവൃത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.