You are Here : Home / USA News

കുവൈത്തില്‍ വ്യാജവിസയിലെത്തിയ 12,000 പേര്‍ക്കെതിരെ നടപടി കര്‍ശനമാക്കി

Text Size  

Story Dated: Friday, January 24, 2014 05:04 hrs UTC

കുവൈത്ത്: കുവൈത്തില്‍ വ്യാജവിസയിലെത്തിയ 12,000 പേര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി. സന്ദര്‍ശനവിസ നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം സുരക്ഷ-പൊതുജന വിഭാഗം ഡയറക്ടര്‍ കേണല്‍ ആദില്‍ അല്‍-ഹഷാഷ് നിഷേധിച്ചു. നിലവിലുള്ള വിസ നിയമപ്രകാരം സാധാരണ നല്കിവരുന്ന സന്ദര്‍ശനവിസ അനുവദിക്കുന്നത് തുടരുന്നതാണെന്നും അല്‍-ഹഷാഷ് വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള ഏറ്റവും ഗുരുതരമായ വിഷയമാണ് അനധികൃത കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം. നിയമലംഘനത്തിലൂടെ വലിയൊരു വിഭാഗം വിദേശികള്‍, പ്രത്യേകിച്ച് അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ രാജ്യത്ത് തുടരുന്നത് വലിയ തോതിലുള്ള സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍തലത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള സത്വര നടപടികള്‍ക്ക് ഊന്നല്‍ നല്കിയിരിക്കുകയുമാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ അടിസ്ഥാനത്തിാല്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അടിയന്തര പരിഹാരങ്ങള്‍ക്കായി സാമൂഹിക തൊഴില്‍മന്ത്രാലയത്തിലെ ഉന്നത സമിതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ത്വരഗതിയില്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് അല്‍-ഹഷാഷ് അറിയിച്ചു.

വ്യാജ ലൈസന്‍സുകളുടെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം 12,000 വിസകള്‍ നല്കിയതിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉന്നതസമിതി നടത്തിയ പരിശോധനയില്‍ 5,000 പേരുടെ ഫയലുകള്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അറസ്റ്റ്‌വാറന്‍റും പുറപ്പെടുവിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.