You are Here : Home / USA News

ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 11, 2014 04:19 hrs UTC

ഷിക്കാഗോ: ന്യൂ ജനറേഷന്‍ താരങ്ങളെ അണിനിരത്തി രണ്ടര മണിക്കൂര്‍ നിങ്ങളെ ചിരിയുടേയും പാട്ടിന്റേയും ലോകത്ത്‌ എത്തിക്കുന്ന ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ അമേരിക്കയിലെത്തുന്നു.

മലയാള സിനിമയിലെ യുവതാരമായ കൃഷ്‌ണയും, ഏഷ്യാനെറ്റിലെ മാനസപുത്രി എന്ന ഒറ്റ സീരിയലിലൂടെ ശ്രദ്ധേയയായ അര്‍ച്ചന, മൈ ബോസ്‌, ആമേന്‍ എന്നീ സിനിമകളിയൂടെ എത്തിയ നിഷ സാരംഗ്‌, കൂടാതെ ഹാസ്യ രാജാക്കന്മാരായ വൊഡാഫോണ്‍ കോമഡി സ്റ്റാറില്‍ ഒന്നാം സ്ഥാനത്തെത്തിയ ഉല്ലാസ്‌ പന്തളം, മരിയാപുരം വേണു, നോബി, ബിനു അടിമാലി എന്നിവര്‍ക്കൊപ്പം മനോജ്‌ ഗിന്നസും നിയാസും അണിനിരക്കുന്നു. ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ഐഡിയാ സ്റ്റാര്‍ സിംഗറില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയ ജോബി ജോണ്‍ ഗായകനായി എത്തുന്നു. കൂടാതെ ഹിന്ദിയിലും തമിഴിലും അടിപൊളി ഗാനങ്ങളുമായി രമേശ്‌ ബാബുവും, ഗായിക വൃന്ദയും എത്തും. കുടുംബ സമേതം കാണാവുന്ന ഏറ്റവും നല്ല പ്രോഗ്രാമായിരിക്കുമിതെന്ന്‌ സംഘാടകര്‍ ഉറപ്പു നല്‍കി. സംവിധാനം മനോജ്‌ ഗിന്നസ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മധു പിള്ള (347 972 9326, 914 325 2651).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.