You are Here : Home / USA News

ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫി ബോസ്‌റ്റണ്‍ ഐ.പി.എക്ക്‌

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, January 06, 2014 01:03 hrs UTC

ന്യുയോര്‍ക്ക്‌: ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭ നോര്‍ത്ത്‌ അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും, പരീശീലന ക്ലാസ്സും സമ്മാനദാനവും ഡിസംബര്‍ 14നു ശനിയാഴ്‌ച എല്‍മണ്ടിലുള്ള ശാലേം പെന്തക്കോസ്‌തല്‍ ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്നു. സണ്ടേസ്‌കൂള്‍ താലന്ത്‌ പരിശോധനയിലും പരീക്ഷയിലും മികച്ച വിജയം നേടി മത്‌സരങ്ങളില്‍ ഒന്നാമതായി എത്തിയ, പാസ്‌റ്റര്‍ ബദേല്‍ ജോണ്‍ പാസ്‌റ്റര്‍ തോമസ്‌ ഇടുക്കുള എന്നിവര്‍ ശുശ്രൂഷകരായിരിക്കുന്ന ബോസ്‌റ്റണ്‍ ഐ.പി.എ ചര്‍ച്ച്‌ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫിക്ക്‌ അര്‍ഹരായി. പാസ്‌റ്റര്‍ വര്‍ഗീസ്‌ കുര്യന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

 

പാസ്‌റ്റര്‍മാരായ ഡോ: വി.എ വര്‍ഗീസ്‌, ഡോ: തോമസ്‌ ഇടുക്കള, കെ.വി ഏബ്രഹാം, ബാബു തോമസ്‌, എന്നിവര്‍ വിവിധ സെക്ഷനുകളിലായി നടന്ന വിദ്യാര്‍ഥികള്‍ക്കുള്ള സെമിനാറുജളില്‍ ക്ലാസ്സുജള്‍ നയിച്ചു. വിശ്വാസ പ്രതിപാദന ശാസ്ര്‌തം എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള പൊതുചര്‍ച്ചയും ഉണ്ടായിരുന്നു. കേന്ദ്രീക്യത പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ്‌ വാങ്ങിയവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വിതരണം ചെയ്‌തു. റീജിയന്‍ ഡയറക്‌ടര്‍ പാസ്‌റ്റര്‍ ആല്‍വിന്‍ ഡേവിഡും അസ്സോസിയേറ്റ്‌ ഡയറക്‌ടര്‍മാരായ പൊടിയന്‍ തോമസ്‌, മാത്യുസ്‌ കുര്യന്‍, ബിജോ തോമസ്‌ എന്നിവരും ക്രമീജരണങ്ങള്‍ക്ക്‌ നേത്ര്യുത്വം നല്‍കി. റീജിയനിലുള്ള ശുശ്രൂഷകന്മാരും, സഹശൂശ്രൂഷകന്മാരും, കൗണ്‍സില്‍ ഭാരവാഹികളും, സണ്‍ഡേസ്‌കൂള്‍, പി.വൈ.പി.എ ഭാരവാഹികളും സമ്മേളനത്തില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.