You are Here : Home / USA News

ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് ആഘോഷം ഡാലസ് മലയാളികള്‍ക്ക് പുതുമയേകി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, December 30, 2013 12:59 hrs UTC

ഡാലസ്: വളരെ കുറഞ്ഞ സമയം കൊണ്ട് ഡാലസിലെ മലയാളികളുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു പറ്റിയ സൗഹൃദ വേദിയുടെ ഈ വര്ഷത്തെ ക്രിസ്തുമസ് ആഘോഷം പ്രശംസനീയമായി. ഡിസംബര്‍ 28 ശനിയാഴ്ച 12 മണിക്ക് കരൊള്ട്ടൊണ്‍ ജീനെറ്റെ വേയില്‍ ഒരുക്കിയ ക്രിസ്തുമസ് ആഘോഷ ചടങ്ങുകള്‍ പ്രസിഡണ്ട്‌ ഭദ്രദീപം തെളിച്ചു ഉത്ഘാടനം നടത്തി. ക്രിസ്തുമസ് ഗാനം പാടിക്കൊണ്ട് പരിപാടിയില്‍ സംബന്ധിച്ചവരെ സെക്രടറി അജയകുമാര്‍ സ്വാഗതം ചെയ്തു. ചാര്ളി ജോര്‍ജ്, റ്റൈറ്റസ് കൊക്കോടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് പ്രസിഡണ്ട്‌ എബിതോമസ് ക്രിസ്തുമസ് സന്ദേശം നല്‍കി.

 

 

ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കുന്നത് നമ്മുടെ ഹൃദയങ്ങളില്‍ ആയിരിക്കണമെന്നും, നമുക്ക് ലഭിക്കുന്ന സന്തോഷങ്ങളിലും, സുഖ സൗകര്യങ്ങളിലും സന്തോഷിക്കുമ്പോള്‍, അത് ഇല്ലാതെ വിഷമിക്കുന്നവരിലേക്ക് പങ്കു വയ്ക്കുവാന്‍ നാം തയ്യാറാകണമെന്നും പ്രസിഡണ്ട്‌ സഹൃദ വേദി അംഗങ്ങളെ ഉല്‍ബൊധിപ്പിച്ചു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിനെ അനുസ്മരിച്ചു ഷിജു എബ്രഹാം (സ്പെക്ട്രം, ഫിനാന്‍സ്), ബാബു വര്‍ഗീസ്‌ (ഫാര്മേഴ്സ് ഇന്‍ഷുറന്‍സ്) , ജോര്‍ജ് എന്‍ ജോര്‍ജ് .ജോസെന്‍ ജോര്‍ജ്, ഉമ്മന്‍ കുര്യന്‍, ജോയ് മാത്യു,റജി മോന്‍, അപ്പുകുട്ടന്‍ തമ്പി, ജോസ് പത്തനാപുരം, സാം ജോര്‍ജ്, വിനു ജോണി എന്നിവര്‍ ആഘോഷ വേളയില്‍ ക്രിസ്തുമസ് ആശംസകള്‍ പങ്കിട്ടു. സൗഹൃദ വേദി അംഗം റ്റൈറ്റസിന്റെ പുത്രി നടാശ കൊക്കോടില്‍ ശുദ്ധ മലയാളത്തില്‍ പാടിയ ക്രിസ്തുമസ് ഗാനങ്ങള്‍ സദസിന്റെ കൈയടിയും അനുമോദനങ്ങളും ഏറ്റു വാങ്ങി. ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നു സംഘാടകര്‍ ക്രമീകരിച്ചിരുന്നു. വൈസ് പ്രസിഡണ്ട്‌ ബാബു ജോര്ജ് ക്രിസ്തുമസ് കേക്ക് മുറിച്ചു ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ പരസ്പരം കൈമാറിയതിലൂടെ ഡാലസ് സൗഹൃദ വേദിയുടെ 2013 ലെ സൗഹൃദ സമ്മേളനം മംഗളകരമായി പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.