You are Here : Home / USA News

അന്തരിച്ച മുന്‍ റാന്നി എം.എല്‍.എ റേച്ചല്‍ സണ്ണി പനവേലിയുടെ സംസ്‌കാരം നടത്തി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, December 23, 2013 12:49 hrs UTC

ഡാലസ്‌: മുന്‍ റാന്നി എം.എല്‍.എ. റേച്ചല്‍ സണ്ണിപനവേലിയുടെ ശവസംസ്‌കാരം ഞായറാഴ്‌ച 4.30ന്‌ റാന്നി ക്രിസ്‌തോസ്‌ മാര്‍ത്തോമ്മാപള്ളി സെമിത്തേരിയില്‍ നടത്തപെട്ടു. ഔദ്യോഗിക ബഹുമതികളോടെയാണ്‌ ശവസംസ്‌കാരം നടത്തിയത്‌. റാന്നിയിലുള്ള വീട്ടില്‍ നടത്തിയ ശുശ്രൂഷകള്‌ക്ക്‌ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മുഖ്യകാര്‌മി്‌കത്വം വഹിച്ചു. പള്ളിയില്‍ നടത്തിയ ശുശ്രൂഷകള്‍ ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‌മികകത്വത്തിലാണ്‌ നടന്നത്‌. റാന്നിയുടെ `ഗര്‍ജ്ജിക്കുന്ന സിംഹം' എന്നറിയപ്പെട്ടിരുന്ന പരേതനായ മുന്‍ എം. എല്‍ .എ സണ്ണി പനവേലിയുടെ ഭാര്യ ആയിരുന്നു പരേത. പനവേലിയുടെ മരണത്തെ തുടര്‍ന്നു 1986 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ റേച്ചല്‍ സണ്ണി നിയമസഭ സാമാജികയായി. വിനയ സ്വഭാവം കൈ മുതലാക്കിയിരുന്ന റേച്ചല്‍ സണ്ണി റാന്നിക്കാരുടെ ഓമനയായിരുന്നു.

 

റേച്ചല്‍ സണ്ണി മഹിളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം, ജില്ലാ സഹകരണ ബാങ്ക്‌ ഭരണ സമിതിയംഗം, മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ഗവേണിംഗ്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌, മാര്‍ത്തോമ്മാ സഭാ കൗണ്‍സിലംഗം എന്നീ നിലകളില്‍ സജീവമായിരുന്നു. ചുരുങ്ങിയ സമയത്തു റാന്നിയുടെ വികസനത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ച പരേതയുടെ ശവസംകാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്‌പീക്കര്‍ ജി. കാര്‌ത്തി കേയന്‍, ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌, ആര്‍.ബാലകൃഷ്‌ണപിള്ള, മന്ത്രി അടൂര്‍ പ്രകാശ്‌, പി.സി.ചാക്കോ, കടന്നപ്പള്ളി രാമചന്ദ്രന്‍, രാജു ഏബ്രഹാം എം.എല്‍.എ തുടങ്ങി രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെ നിരവധി നേതാക്കള്‍ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.