You are Here : Home / USA News

കേരള സെന്റര്‍ അവാര്‍ഡ്: പ്രൊഫ. കെ. സുധീര്‍, ഡോ. തോമസ് മാത്യു, എല്‍സി യോഹന്നന്‍, സെനറ്റര്‍ കെവിന്‍ തോമസ്, ജോസ് കാടാപ്പുറം

Text Size  

Story Dated: Tuesday, October 29, 2019 03:06 hrs UTC

 
 
 
ന്യു യോര്‍ക്ക്: വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 5 പേര്‍ക്ക്കേരള സെന്റര്‍ അവാര്‍ഡ്.
 
നവംബര്‍ 2 ന്സെന്ററിന്റെ 27-ാമത് വാര്‍ഷിക അവാര്‍ഡ് വിരുന്നില്‍ പ്രൊഫ. കെ. സുധീര്‍ (ബിസിനസ് മാനേജ്‌മെന്റ്-എഡ്യുക്കേഷന്‍), ഡോ. തോമസ് മാത്യു (കമ്യൂണിറ്റി സര്‍വീസ്), എല്‍സി യോഹന്നന്‍ (സാഹിത്യം), സെനറ്റര്‍ കെവിന്‍ തോമസ് (രാഷ്ട്രീയ നേത്രുത്വം), ജോസ് കാടാപ്പുറം (മീഡിയ), എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.
 
ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശ്രീ. ശത്രുഘന്‍ സിന്‍ഹ മുഖ്യാതിഥി ആയിരിക്കും. അവാര്‍ഡ് ജേതാവും യേല്‍ യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂള്‍ പ്രൊഫസറുമായപ്രൊഫ. കെ. സുധീര്‍ മുഖ്യ പ്രഭാഷണം നടത്തും. തൂം ഡാന്‍സ് ഗ്രൂപ്പിന്റെ ന്രുത്തപരിപാടിയും ഉള്‍പ്പെടുന്നു. ടിക്കറ്റുകള്‍ക്കായി കേരള സെന്ററുമായിബന്ധപ്പെടുക, 516-358-2000.
 
മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെ 1991 മുതല്‍ സെന്റര്‍ ആദരിക്കുന്നതായിട്രസ്റ്റി ഡോ. തോമസ് ഏബ്രഹാം ചൂണ്ടിക്കാട്ടി. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ജേതാക്കളെ തെരെഞ്ഞെടുക്കുന്നത്.
 
ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് എക്കാലവും സേവനങ്ങള്‍ നല്‍കുന്ന മതേതരസ്ഥാപനമായി കേരള സെന്റര്‍ പ്രവര്‍ത്തിക്കുന്നു.സമൂഹത്തില്‍ നേട്ടങ്ങളും സംഭാവനകളും നല്‍കുന്നവരെ ഞങ്ങള്‍ തിരിച്ചറിയുന്നു- കേരള സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളില്‍ പറഞ്ഞു.
 
കഴിഞ്ഞ 27 വര്‍ഷത്തിനിടെ 150 പേരെ ആദരിച്ചതായികേരള സെന്റര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഇ.എം. സ്റ്റീഫന്‍ പറഞ്ഞു.
 
ബിസിനസ് മാനേജ്‌മെന്റിലും വിദ്യാഭ്യാസത്തിലുമുള്ള മികവിനുഅവാര്‍ഡ് ലഭിച്ചപ്രൊഫ. കെ. സുധീര്‍,
ജയിംസ് ഫ്രാങ്ക് പ്രൊഫസര്‍ ഓഫ് പ്രൈവറ്റ് എന്റര്‍പ്രൈസ്, മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് ആണ്. ഇതു കൂടാതെ യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലെ ചൈന ഇന്ത്യ ഇന്‍സൈറ്റ് പ്രോഗ്രാമിന്റെ സ്ഥാപക ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു
 
ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ക്കും നോണ്‍ പ്രോഫിറ്റുകള്‍ക്കും വേണ്ടി യേല്‍ സെന്റര്‍ ഫോര്‍ കസ്റ്റമര്‍ ഇന്‍സൈറ്റ്വഴി ഗവേഷണം നടത്തുന്നു.അദ്ധേഹഠിന്റെ ഗവേഷണത്തിനു നിരവധി പ്രമുഖ മാര്‍ക്കറ്റിംഗ് ജേണലുകളിലുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാര്‍ക്കറ്റിംഗിലെ പ്രമുഖ ക്വാണ്ടിറ്റേറ്റീവ് അക്കാദമിക് റിസര്‍ച്ച് ജേണലായ മാര്‍ക്കറ്റിംഗ് സയന്‍സിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആണ് അദ്ദേഹം.
 
മദ്രാസ് ഐഐടിയില്‍ നിന്ന് എം.ടെക്ക് നേടിയപ്രൊഫ. സുധീര്‍ കോര്‍നെല്‍ സര്‍വകലാശാലയില്‍ നിന്ന് എംഎസും മാര്‍ക്കറ്റിംഗില്‍ പിഎച്ച്ഡിയും നേടി.
 
സേവനത്തിനുള്ള അംഗീകരാമായാണു ഡോ. തോമസ് പി. മാത്യുവിനെ ആദരിക്കുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഫെലോ ആയ അദ്ധേഹം സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ അഡ്ജംക്റ്റ് പ്രൊഫസറാണ്. ലോംഗ് ഐലന്‍ഡില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നു .
 
സേവന സംഘടനയായ ഇക്കോയുടെ (എന്‍ഹാന്‍സ് കമ്മ്യൂണിറ്റി ത്രൂ ഹാര്‍മോണിയസ് ഔട്ട്റീച്ച്) സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ, കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പരിപാടികളില്‍ വലിയ തുക സ്വരൂപിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി.കേരള മെഡിക്കല്‍ ഗ്രഡ്വേറ്റ്‌സ്അസോസിയേഷന്റെ (എകെഎംജി) മുന്‍ പ്രസിഡന്റുംബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവുമാണ്.
.
രാഷ്ട്രീയ നേതൃത്വത്തിലെ നേട്ടങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള അംഗീകാരമായാണു ന്യു യോര്‍ക്ക്സെനറ്റര്‍ കെവിന്‍ തോമസിനു അവാര്‍ഡ് സമ്മാനിക്കുന്നത്
 
എംപയര്‍ സ്റ്റേറ്റിന്റെ സെനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കക്കാരനാണ് സെനറ്റര്‍ കെവിന്‍ തോമസ്.ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ചെയര്‍മാനായും ജുഡീഷ്യറി, ഫിനാന്‍സ്, ബാങ്കിംഗ്, ഏജിംഗ്, വെറ്ററന്‍സ്, ഹോംലാന്‍ഡ് സെക്യൂരിറ്റി, മിലിട്ടറി അഫയേഴ്സ് കമ്മിറ്റികള്‍ എന്നിവയിലും പ്രവര്‍ത്തിക്കുന്നു.
 
തിരഞ്ഞെടുപ്പിന് മുമ്പ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റിയില്‍ യുഎസ് കമ്മീഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെ അഭിഭാഷകനായുംപ്രവര്‍ത്തിച്ചു.10 വയസ്സുള്ളപ്പോള്‍ ദുബായില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. ക്വീന്‍സില്‍ വളര്‍ന്ന അദ്ദേഹം വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിലോ സ്‌കൂളില്‍ നിന്ന് ജെ .ഡി നേടി.
 
മികച്ച സാഹിത്യകാരനുള്ള അവാര്‍ഡ് നേടിയഎല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ നിരവധി വര്‍ഷങ്ങളായി സാഹിത്യ സപര്യ നടത്തുന്നു.
 
അമേരിക്കന്‍ മലയാള സാഹിത്യത്തിലെ ജനപ്രിയ സാന്നിധ്യമാണ് ശ്രീമതി ശങ്കരത്തില്‍. പതിനൊന്നുകൃതികള്‍ പ്രസിദ്ധീകരിച്ചു.എട്ട് കവിതാ സമാഹാരങ്ങള്‍, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവര്‍ത്തനം, ചെറുകഥകളുടെ സമാഹാരം, അവയുടെ ഇംഗ്ലീഷ് വിവര്‍ത്തനം എന്നിവ.
 
ജോസ് കാടാപുറം വടക്കെ അമേരിക്കയിലെ മാധ്യമ രംഗത്ത് സുപരിചതനാണ്.2004ല്‍ കൈരളി ടിവിയില്‍ റിപ്പോര്‍ട്ടര്‍ ആയി. ഇപ്പോള്‍ കൈരളി ടിവി യു.എസ്.എയുടെ ഡയറക്ടര്‍ ഇന്‍ചാര്‍ജ്.
 
കൈരളി ടിവി യുടെ അമേരിക്കയില്‍ നിന്നുള്ള എല്ലാ പ്രോഗ്രാമുകളും നിയന്ത്രിക്കുന്നതിന് പുറമെ മീഡിയ രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് . അമേരിക്കയില്‍ നിന്ന് ഇറങ്ങിയിട്ടുള്ള മികച്ച മലയാളി ടിവി ഷോസിനു പിന്നില്‍ ജോസിന്റെ കഴിവും പ്രതിഭയും ഉണ്ടായിരുന്നു. അക്കരക്കാഴ്ചകള്‍, ഓര്‍മസ്പര്‍ശം , യൂ എസ് എ വീക്കിലി ന്യൂസ് , അമേരിക്കന്‍ കഫേ എന്നി മികച്ച ടെലിവിഷന്‍ പരിപാടികള്‍. ഫൊക്കാന, ഫോമാ, പ്രസ് ക്ലബ് ഇവയുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് .
 
യൂ എസ് ഡിപ്പാര്‍ട്‌മെന്റെ ഓഫ് സ്റ്റേറ്റ് പ്രസ്സ്ഐഡിയുള്ള മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. ഇ-മലയാളീയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു . സമകാലിക പ്രശ്‌നങ്ങളില്‍ ഇടുറ്റ ലേഖനങ്ങള്‍വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട് .ഇതിനോടകം 'കാടാപുറത്തിന്റെകുറിപ്പുകള്‍ 'എന്ന പുസ്തകം നിര്‍മാതളം ബുക്ക്‌സ്പ്രസിദ്ധികരിച്ചിട്ടുണ്ട് .'അച്ഛനുറങ്ങാത്ത വീട് വീണ്ടും ' എന്ന ലേഖനത്തിനു 4 പ്രവാസി അവാര്‍ഡുകള്‍ ലഭിച്ചു .മഹാരാജാസ് കോളേജില്‍ നിന്നും എക്കണോമിക്സ്ല് ബിരുദാനന്തര ബിരുദമുള്ള ജോസ് ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥനാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.