You are Here : Home / USA News

ഓണനിലാവുമായി പ്രവാസി കൂട്ടായ്മ

Text Size  

Story Dated: Wednesday, September 11, 2019 12:40 hrs UTC

ഈ തവണ ചിങ്ങമാസത്തെ വരവേൽക്കുവാൻ പ്രവാസികൾ ആയ ഒരു പറ്റം കലാകാരൻമാർ ഒത്ത് കൂടി ...ഓണക്കിനാവ്  എന്ന സംഗീത ആൽബത്തിലൂടെ. പത്തനംതിട്ട സ്വദേശികളായ ഏതാനും സുഹൃത്തുക്കളുടെ നീണ്ട നാളത്തെ ആഗ്രഹം ആണ് ഓണനിലാവ് എന്ന ആൽബം ആയി രൂപപ്പെട്ടത്.  മല്ലശേരി സ്വദേശി ശ്രി.ബിനു മല്ലശേരി, പ്രക്കാനം സ്വദേശി ശ്രീ. ഷിബു പ്രക്കാനം, റാന്നി സ്വദേശി  ശ്രീ. രെഞ്ചുശ്രീറാം ശിവാനി ഡിജിറ്റൽസ് എന്നിവരാണ് ഈ സംഗീത ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് .
കണ്ണൂർ സ്വദേശി ഷനോജ്കണ്ണൂരിന്റെ വരികൾക്ക് നവാഗത സംവിധായകൻ ഷിബുപ്രക്കാനം  സംഗീതവും  വിഷ്വലും സംവിധാനം നിർവഹിച്ചു .  നിരവധി ഗാനമേളവേദികളിൽ നിറസാന്നിധ്യവുമായ ബിനുമല്ലശേരിയും, ഷനോജ് കണ്ണൂരും ചേർന്നാണ് നിർമ്മാണം . ഈ ആൽബത്തിന്റെ ഡി.ഓ.പി  രെഞ്ചു ശ്രീറാം,ശിവാനി ഡിജിറ്റൽസ് പത്തനംതിട്ടയും.
ഈ എളിയ സംരഭത്തിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും  നൽകുമെന്ന് പ്രേതീക്ഷിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.