You are Here : Home / USA News

ഗാർലന്റ് (ഡാലസ്) ∙ വേൾഡ് മലയാളി കൗൺസിൽ ഇൻകോ ടെക്സസ് പ്രൊവിൻസ് സംഘടിപ്പിച്ച ഓണാഘോഷം ആകർഷകമായി.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 02, 2019 10:59 hrs EDT

 
 
 
ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 31 ശനിയാഴ്ച റാണി റോബിന്റെ പ്രാർഥനാ ഗാനത്തോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർന്നത്. സുകു വർഗീസ് സ്വാഗതമാശംസിച്ചു. സജി ജോർജ് , ഫിലിപ്പ് തോമസ്, വർഗീസ് മാത്യു, സാബു ബേബി, ശാന്താ പിള്ള എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. രേഖാ തോമസിന്റെ ഗാനത്തിനുശേഷം വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചു ഫിലിപ്പ് തോമസ് വിശദീകരിച്ചു. 
 
സുകു വർഗീസിന്റെ ഓണപാട്ടിനുശേഷം മേയർ സജി ജോർജ് ഓണസന്ദേശം നൽകി. തുടർന്ന് സീതൾ ആൻഡ് ഗ്രൂപ്പ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് ഏറെ ആകർഷകമായി. എമ്മ റോബിൻ, സാബു എത്താക്കൻ, അലക്സ് പാപ്പച്ചൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.
 
സജി പിള്ള, ജയലക്ഷ്മി, ശിവരാമ പിള്ളൈ, ദീപാ രാമചന്ദ്രൻ, ദീപാ നായർ, പൂർണിമ രാമേഷ് എന്നിവർ ചേർന്ന് നടത്തിയ തിരുവാതിരയും അരങ്ങേറി. മഹാബലിയുടെ എഴുന്നള്ളിപ്പിനുശേഷം ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു. ജോൺസൻ തലച്ചെല്ലൂർ, അലക്സ് അലക്സാണ്ടർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More