You are Here : Home / USA News

കാല്‍ഗറി സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പെരുന്നാളും ആദ്യകുര്‍ബാന സ്വീകരണവും

Text Size  

Story Dated: Monday, September 02, 2019 10:56 hrs EDT

ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: നോര്‍ത്ത് അമേരിക്കയിലെ സെന്റ് മദര്‍ തെരേസായുടെ നാമത്തിലുള്ള ആദ്യ ഇടവകയായ കാല്‍ഗറി സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പെരുന്നാള്‍ സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ കാല്‍ഗറി കനേഡിയന്‍ മാര്‍ട്ടയേഴ്‌സ് ചര്‍ച്ചില്‍ വച്ചു നടത്തുന്നതാണ്. 

ആറാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 7.30-നു റവ.ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയിലിന്റെ  (ഡയറക്ടര്‍ വെസ്റ്റേണ്‍ റീജിണല്‍ പാസ്റ്ററല്‍ സെന്റര്‍) മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ ബലിയും തുടര്‍ന്നു ആരാധനയും ഉണ്ടായിരിക്കും. 

ഏഴാം തീയതി ശനിയാഴ്ച ഇടവക വികാരി റവ.ഫാ. സജോ ജേക്കബ് പുതുശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധബലിയും ഇടവകയിലെ കുഞ്ഞുങ്ങളെ ആദ്യകുര്‍ബാന സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്. 

എട്ടാം തീയതി ഞായറാഴ്ച റവ.ഫാ. തോമസ് തൈച്ചിറയിലിന്റെ (വികാരി സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, എന്‍മന്റണ്‍) മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു കനേഡിയന്‍ മാര്‍ട്ടയേഴ്‌സ് ചര്‍ച്ചില്‍ നിന്നും സെന്റ് ഫ്രാന്‍സീസ് സ്കൂള്‍ വരെ താളമേളങ്ങളോടും, വര്‍ണ്ണക്കുടകളോടും കൂടിയ വര്‍ണ്ണശബളമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.

More From Featured News
View More