You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് ദേശീയ കോൺഫറൻസിന് പിന്തുണയുമായി ഫിലാഡൽഫിയ മലയാളി സമൂഹം

Text Size  

Story Dated: Monday, September 02, 2019 02:47 hrs UTC

സുനില്‍ തൈമറ്റം 
 
 
ന്യൂജേഴ്‌സി: 
 ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസണിലുള്ള E ഹോട്ടലിൽ( 1173 king George Post Rd, Edison NJ 08837)   നടക്കുന്ന ദേശീയ മാധ്യമ കോൺഫറൻസിന് മുന്നോടിയായി ഫിലാഡൽഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ  പിന്തുണയോടുകൂടിയ യോഗം നടക്കുകയുണ്ടായി. യോഗത്തിൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് സുധാ കർത്ത അധ്യക്ഷത വഹിക്കുകയും  ചാപ്റ്റർ സെക്രട്ടറി ജോർജ് ഓലിക്കൽ സ്വാഗതം പറയുകയും ചെയ്തു.
 
ദേശീയ അധ്യക്ഷൻ മധു കൊട്ടാരക്കര കോൺഫറൻസിനെ കുറിച്ച് വിശദീകരിച്ചു. സുനിൽ ട്രൈസ്റ്റാർ, വിൻസന്റ് ഇമ്മാനുവൽ, ജീമോൻ ജോർജ് സംസാരിച്ചു.ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, രമ്യ ഹരിദാസ്‌ എം പി മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ,  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ,  സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.
 
അമേരിക്കൻ മലയാളികളുടെ ഇടയിൽ ഒരു പുതിയ മാധ്യമ സംസ്കാരത്തിന് തിരി കൊളുത്തി കൊണ്ട് നടത്തുന്ന ഈ ദേശീയ കോൺഫറൻസ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോൺഫറൻസുകളിൽ വച്ച് വളരെയധികം വ്യത്യസ്തവും പുതുമ നിറഞ്ഞതും ആയിരിക്കുമെന്ന് മധു കൊട്ടാരക്കര പറഞ്ഞു. ഇനിയും വിവിധ നഗരങ്ങളിൽ ഇതുപോലുള്ള യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അതിലുപരി അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സർവ്വവിധ പിന്തുണയും കൂടിയായിരിക്കും ഈ ദേശീയ സമ്മേളനം നടത്തുകയെന്നും മധു കൊട്ടാരക്കര പറഞ്ഞു.
 
വളരെയധികം ജനപങ്കാളിത്തത്തോടുകൂടിയ യോഗത്തിൽ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ധാരാളം ആളുകൾ പങ്കെടുക്കുകയും അവരുടെയെല്ലാം സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി.
 
എബ്രഹാം മാത്യു (മലയാളം വാർത്ത) ജോബി ജോർജ്, സണ്ണി മാളിയേക്കൽ മോഡി ജേക്കബ്, ഫിലിപ്പോസ് ചെറിയാൻ, സാബു സ്കറിയ,  സന്തോഷ് എബ്രഹാം, ബിനു ജോസഫ്, യോഹന്നാൻ ശങ്കരത്തിൽ,  തോമസ് ചാണ്ടി, തോമസ് പോൾ, രാജു ശങ്കരത്തിൽ, റോജീഷ് സാമുവൽ, ജിനോ ജേക്കബ്, ജോജോ കോട്ടൂർ, ബെന്നി കൊട്ടാരത്തിൽ, ഷാലു പുന്നൂസ്, അനു സ്കറിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.