You are Here : Home / USA News

റോക്‌ലാൻഡിലെ സൈന്റ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍

Text Size  

Story Dated: Saturday, August 31, 2019 09:28 hrs EDT

 

 

ന്യൂയോര്‍ക്ക്: റോക്‌ലാൻഡിലെ  സൈന്റ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ സെപ്റ്റംബർ ഒന്ന് മുതൽ എട്ട്‌ വരെ  ആഘോഷിക്കുന്നു .തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹംപ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്തു.

സെപ്തംബര് ഒന്നാം തിയതി ഞായറാഴ്ച രാവിലെ  തിരുന്നാൾ കൊടിയേറ്റോടു കൂടി  തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. സെപ്തംബര് ആറാം  തിയതി വരെ  എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ  ഏഴ് മണിക്ക്  ലദീഞ്ഞും വിശുദ്ദ കുബാനയുംഉണ്ടായിരിക്കുന്നതാണ് .

സെപ്തംബര് ഏഴാം തിയതി ശനിയാഴ്ച ഇടവക ദിനമായി ആഘോഷിക്കുന്നതാണ് . അന്നേദിവസം വൈകുന്നേരം നാലര മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് റവ .ഫാ . റെനി കട്ടേൽ മുഖ്യ കാർമ്മികനാകും .തുടർന്ന് ഇടവകയിലെ കലാപ്രതിഭകൾഅണിനിരക്കുന്ന കല സന്ധ്യ ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബര് എട്ടാം തിയതി മൂന്ന് മണിക്ക് ആരംഭിക്കുന്ന തിരുന്നാൾ റാസയിൽ  റവ .ഫാ സനീഷ് കൈയാലക്കകത്തു  മുഖ്യ കാർമ്മികനാവുകയും റവ .ഫാ ജോർജ് ഉണ്ണുണ്ണി തിരുന്നാൾ സന്ദേശം നൽകുകയും ചെയ്യും .ശിങ്കാരി മേളത്തിന്റെഅകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണത്തിന്  ശേഷം ഫൊറോനാ വികാരി റവ . ഫാ .ജോസഫ് തറക്കല്‍ പരി .കുർബാനയുടെ  ആശിര്‍വാദം നൽകുകയും .സ്‌നേഹവിരുന്നോടെ തിരുന്നാള്‍ സമാപിക്കുകയും ചെയ്യും

തിരുന്നാൾ പരിപാടികള്‍ക്ക് ഇടവക വികാരി റവ .ഫാ. ജോസ്ആദോപ്പിള്ളിൽ , കൈക്കാരന്മാരായ ജോസ് ചാമക്കാലായിൽ , അലക്സ് കിടാരത്തിൽ , ജോസഫ് കീഴങ്ങാട്ട്  ,ചാക്കോമാൻ മൂലേപ്പറമ്പിൽ ,ജോയ് വാഴമാലയിൽ എന്നിവര്‍ നേതൃത്വംനൽകും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More