You are Here : Home / USA News

അമ്മയെയും സഹോദരിയെയും കുഞ്ഞിനെയും വെടിവച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 30, 2019 03:34 hrs UTC

പിറ്റ്സിൽവേനിയ ∙ ബെയ്സ്ബോൾ താരം ബ്ലേക്ക് ബിവെൻസിന്റെ ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയ ഭാര്യ സഹോദരൻ മാത്യു തോമസ് ബെർണാർഡിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു.
 
emily-cullen-bevens
ചൊവ്വാഴ്ച രാവിലെയായിരുന്നു കൊലപാതകം നടന്നത്. പിറ്റ്സിൽവേനിയ കൗണ്ടിയിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും വെടിയൊച്ച കേട്ടതായി ആരോ പൊലീസിൽ അറിയിച്ചു. തുടർന്നു പൊലീസ് വീട്ടിലെത്തിയപ്പോൾ ബിവെൻസിന്റെ ഭാര്യയും 14 മാസം പ്രായമുള്ള മകനും ഭാര്യാമാതാവും വെടിയേറ്റു മരിച്ചു കിടക്കുന്നതാണ് കണ്ടത്.
bevens-family
സംഭവത്തിനു ശേഷം നഗ്നനായി ഓടിപോയ ബെർണാർഡ് വൃക്ഷനിബിഡമായ സ്ഥലത്തു ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടിയതായി കൗണ്ടി വക്താവ് അറിയിച്ചു. ഇയാളെ കൂട്ട കൊലയ്ക്കു പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.