You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്ക്

Text Size  

Story Dated: Wednesday, August 14, 2019 03:45 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ യുവജനോത്സവം സംഘടനയുടെ ആദ്യ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കും. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയങ്ങളിലാണ് യുവജനോത്സവത്തിന് തിരശീല ഉയരുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിവിധ മത്സരങ്ങളും, അഞ്ചുമണിക്കു ശേഷം ഓണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും നടക്കും. 
 
ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്, ചിക്കാഗോയിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനാ നേതാവ്, ഫൊക്കാന ഭാരവാഹി, ഒരു നല്ല മനുഷ്യസ്‌നേഹി എന്നിങ്ങനെ അനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു വ്യക്തിത്വമായിരുന്നു ജോയി ചെമ്മാച്ചേല്‍. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഈവര്‍ഷം മുതല്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി കലാപ്രതിഭയാകുന്ന കുട്ടിക്ക് ജോയി ചെമ്മാച്ചേല്‍ സ്മാരക ട്രോഫി സമ്മാനിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി കലാതിലകം ആകുന്ന പെണ്‍കുട്ടിക്ക് ഐ,.എം.എയുടെ വക ട്രോഫി നല്‍കും. ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. യുവജനോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ www.illinoismalayaleeassociation.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
 
സുനേന ചാക്കോ ജനറല്‍ കണ്‍വീനറായി യുവജനോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മറിയാമ്മ പിള്ള, ജോസി കുരിശിങ്കല്‍, റോയി മുളകുന്നം, ഏബ്രഹാം ചാക്കോ, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, പോള്‍ പറമ്പി എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. 
 
വൈകുന്നേരം 5 മണി മുതല്‍ നടക്കുന്ന ഓണ പരിപാടികള്‍ക്ക് അനില്‍കുമാര്‍ പിള്ളയുടെ നേതൃത്വത്തില്‍ ജോര്‍ജ് മാത്യു, ഷാനി ഏബ്രഹാം, ഷിനോജ് ജോര്‍ജ്, സിറിയക് കൂവക്കാട്ടില്‍, ജെയ്ബു കുളങ്ങര, പ്രവീണ്‍ തോമസ്, സാം ജോര്‍ജ്, കുര്യന്‍ വിരുത്തിക്കുളങ്ങര, രാജു പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വളരെ ശക്തമായി ഒരു കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. ഓണസദ്യയിലേക്കും തുടര്‍ന്നു നടക്കുന്ന വിവിധ കലാപരിപാടികളിലേക്കും ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.