You are Here : Home / USA News

ബേബി അരീച്ചിറ പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോര്‍ ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍

Text Size  

Story Dated: Wednesday, August 07, 2019 04:08 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോര്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി സാനോസെയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ബേബി - ലിസി ദമ്പതികള്‍ മുന്നോട്ടുവന്നു. 
 
എണ്‍പതുകളുടെ തുടക്കത്തില്‍ അമേരിക്കയിലേക്ക് കുടിയേറിയ ബേബി കാലിഫോര്‍ണിയയിലെ എസ്കലോണ്‍ കേന്ദ്രമാക്കി ബിസിനസ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ്. വോളിബോള്‍ എന്ന കായിക പ്രതിഭാസത്തെ ചെറുപ്പംമുതല്‍ നെഞ്ചിലേറ്റിവന്ന ഒരു കായികപ്രേമികൂടിയാണ്. തന്റെ ജന്മനാടായ കോട്ടയം മാന്‍വെട്ടത്തെ വോളിബോള്‍ ക്ലബിന്റെ ബാല്യകാല സ്മരണകള്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് ക്ലബ് പ്രതിനിധികളോട് ബേബി പറഞ്ഞു. 
 
ബിസിനസ് രംഗത്ത് സജീവമാണെങ്കില്‍ പോലും ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ വളര്‍ച്ചയിലും ക്ലബിലെ യുവതലമുറയുടെ പ്രകടനത്തിലും വളരെയധികം സന്തോഷമുണ്ടെന്നും ക്ലബിന്റെ മുന്നോട്ടുള്ള എല്ലാ സംരംഭത്തിലും സജീവമാകുമെന്നും ബേബി അറിയിച്ചു. 
 
ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക ബേബി - ലിസി ദമ്പതികളില്‍ നിന്നും കാലിഫോര്‍ണിയയിലെ ആദ്യകാല സീനിയര്‍ വോളിബോള്‍ താരമായ ബേബി ചെത്താലയില്‍ ഏറ്റുവാങ്ങി. ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടക സമിതി പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടില്‍ അറിയിച്ചു. 
പി.ആര്‍.ഒ സാജു ജോസഫ് അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.